പെരുന്നാൾ ആഘോഷിക്കാനെത്തിയ മലയാളി സൗദിയിലെ ജിദ്ദയിൽ മരിച്ചു

ജിദ്ദ:  മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ ആണ് മരിച്ചത്. അൽ ബഹയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകായിരുന്ന ഇദ്ദേഹം പെരുന്നാൾ അവധിക്ക് സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാനും അവരോടൊപ്പം പെരുന്നാൾ ആഘോഷിക്കാനുമായി ജിദ്ദയിലെത്തിയതായിരുന്നു. വെള്ളിയാഴ്ച തിരിച്ച് അൽ ബഹയിലേക്ക് പോകാനായി വാഹനം കയറുന്ന സ്ഥലത്ത് എത്തിയപ്പോൾ അവിടെ വെച്ച് മരണപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വാഹനം കയാറാനായി  എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയാമായിരുന്നുവെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

.

വാഹന അപകടത്തിലാണ് ഇദ്ദേഹം മരിച്ചതെന്ന പ്രചാരണം തെറ്റാണെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് മലയാളം ന്യൂസ് ഡെസ്കിനോട് പറഞ്ഞു. മരണ കാരണം നാളത്തോടെയേ വ്യക്തമാകുകയുള്ളൂ.

.

ഇദ്ദേഹത്തിൻ്റെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് ട്രാഫിക് വിഭാഗത്തിലല്ലെന്നും സാധാരണ പോലീസ് കേസ് മാത്രമാണെന്നും അദ്ദഹം വ്യക്തമാക്കി. മൃതദേഹം മഹ്ജർ കിങ് അബ്ദുൽ അസിസ് ആശുപത്രിയിൽ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിൻ്റെ മോർച്ചറിയിലാണെന്നും, തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

 

Share
error: Content is protected !!