വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു

വാഹനങ്ങൾ കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി പാലത്തുകുഴിയിൽ മലയിൽ റഫീഖാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെ മിസ്ഫ ജിഫ്‌നൈനിൽ ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം.

കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സുഹൂൽ ഫൈഹ കമ്പയിൽ 11 വർഷത്തോളമായി ഇദ്ദേഹം ജോലി ചെയ്തു വരുന്നു. മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹം ഒമാനിൽ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

.

 

Share
error: Content is protected !!