സൗദിയിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഇത്തവണ സ്വകാര്യ മേഖലയിലുൾപ്പെടെ 9 ദിവസം വരെ അവധി

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ എട്ട് മുതലാണ് ഔദ്യോഗികമായി പെരുന്നാൾ അവധി ആരംഭിക്കുക. വാരാന്ത്യമടക്കം ഇത്തവണ  ഒമ്പത് ദിവസങ്ങൾ വരെ അവധി ലഭിക്കാനിടയുണ്ട്. മിക്ക സ്ഥാപനങ്ങളിലും റമദാനിലെ അവസാനത്തെ പ്രവൃത്തിദിവസം ഏപ്രിൽ നാലായിരിക്കും.

ഏപ്രിൽ എട്ടിനാണ് സൗദിയിൽ ഈദ് അവധി ഔദ്യോഗികമായി ആരംഭിക്കുക. നാല് ദിനമാണ് സർക്കാർ പ്രഖ്യാപിച്ച അവധി. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പെരുന്നാൾ അവധി തുടരും. എന്നാൽ പെരുന്നാൾ അവധിയോട് തുടർന്ന് വരുന്ന വെള്ളി ശനി ദിനങ്ങൾ സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങളായാതിനാൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഫലത്തിൽ ആറ് ദിനം അവധിയായിരിക്കും.

മാത്രവുമല്ല പെരുന്നാൾ അവധി ആരംഭിക്കുന്ന ഏപ്രിൽ 8 തിങ്കളാഴ്ചയുടെ തലേ ദിവസം ഞായറാഴ്ച പ്രവർത്തി ദിവസമാണെങ്കിലും, അതിൻ്റെ തൊട്ടു മുമ്പുള്ള രണ്ട് ദിവസങ്ങളും (വെള്ളി, ശനി) വാരാന്ത്യ അവധി ദിവസങ്ങളാണ്. ഈ വാരാന്ത്യ അവധി ദിവസങ്ങൾക്കും പെരുന്നാൾ അവധിക്കും ഇടയിൽ ഒരു ഞായറാഴ്ച ദിവസം മാത്രമാണ് പ്രവൃത്തി ദിനമായിട്ടുള്ളത്. ഇങ്ങിനെ വരുമ്പോൾ ചില കമ്പനികൾ ആ ദിവസവും അവധി നൽകാനിടയുണ്ട്. അങ്ങിനെ അവധി ലഭിക്കുന്നവർക്ക് ഫലത്തിൽ ഒമ്പത് ദിവസം വരെ പെരുന്നാളിന് അവധി ലഭിക്കും.

എന്നാൽ ആ ഞായറാഴ്ച അവധി നൽകുന്ന ചില കമ്പനികൾ അതിന് പകരമായി പെരുന്നാൾ അവധിക്ക് ശേഷം വരുന്ന ശനിയാഴ്ച (ഏപ്രിൽ 13ന്) പ്രവൃത്തി ദിവസമാക്കാനും സാധ്യതയുണ്ട്. അങ്ങിനെ വരുമ്പോഴും തുടർച്ചയായ എട്ട് ദിവസം പെരുന്നാൾ അവധി ലഭിക്കും. അങ്ങിനെ ലഭിക്കുന്നവർക്ക് ഏപ്രിൽ 5 മുതൽ 12 വരെ തുടർച്ചയായ അവധി ലഭിക്കുന്നതാണ്. ഇവർക്കും ഏപ്രിൽ നാലായിരിക്കും റമദാനിലെ അവസാനത്തെ പ്രവൃത്തി ദിവസം.

 

സർക്കാർ മേഖലക്കും ഏപ്രിൽ എട്ടിനാണ് ഔദ്യോഗകി  അവധി. ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സേവനങ്ങൾ മുടങ്ങാത്ത തരത്തിൽ ക്രമീകരണം നടത്തും. അവശ്യ സർവീസ് മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പകരം ദിനം അവധി ഉറപ്പാക്കും.

 

Share
error: Content is protected !!