ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (തിങ്കളാഴ്ച) റമദാൻ വ്രതാരംഭം

.

ഒമാൻ ഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാള (തിങ്കളാഴ്ച) റമദാൻ വ്രതം ആരംഭിക്കും. സൗദിയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ വ്രതം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഒമാനിൽ എവിടെയും  മാസപ്പിറവി  ദൃശ്യമാകാത്തതിനാൽ നാളെ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കണമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം  എന്നാൽ  യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, സൌദി അറേബ്യ എന്നീ രാജ്യങ്ങളിൽ നാളെ (തിങ്കളാഴ്ച) റമദാൻ വ്രതം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കാനുള്ള പ്രത്യേക സമിതി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്. ഒമാനിലും ഇന്ന് ശഅ്ബാൻ 29 ആയിരുന്നു. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്ച റമദാൻ വ്രതം ആരംഭിക്കുവാൻ ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!