കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യപിച്ചേക്കും; നിരവധി പ്രവാസികൾക്ക് ആശ്വാസമാകും

കുവൈത്തില്‍ താമസ നിയമലംഘകര്‍ക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാനോ അല്ലെങ്കില്‍ സ്റ്റാറ്റസ് നിയമവിധേയമാക്കുവാനോ ഉള്ള സമയം നല്‍കുക.

പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഇത് താമസ നിയമലംഘകര്‍ക്ക് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കുവൈത്ത് വിടാനുള്ള അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന നിയമലംഘകര്‍ക്ക് കുവൈത്തിലേക്ക് തിരികെ വരുന്നതിനായുള്ള വിസക്ക് നിയമപരവും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ അപേക്ഷിക്കാവന്നതാണ്. അവസരം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!