Skip to content
March 6, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF OTHERS SAUDI ARABIA 

പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ

March 2, 2024 News Desk

ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ് പ്രായം തോന്നിപ്പിക്കുന്ന യുവാവ് ക്രൂരമായ ആക്രമണം നടത്തിയത്.

പ്രത്യേകമായ കാരണങ്ങളൊന്നുമില്ലാതെയായിരുന്നു യുവാവിൻ്റെ ആക്രമണം. അൽ-റുസൈഫ ജില്ലയിലെ ഹിറ്റിൻ ഏരിയയിലുള്ള അൽ-സഹാബ മസ്ജിദിൽ സായാഹ്ന പ്രാർത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. യുവാവ് ആക്രമണം തുടങ്ങിയതോടെ പ്രാർത്ഥനയിലായിരുന്ന വിശ്വാസികൾ പ്രാർത്ഥന അവസാനിപ്പിച്ചു. തുടർന്ന് ഇമാമിനടുത്തേക്കെത്തിയ യുവാവ് വിശ്വാസികൾക്ക് നേരെ ഭീഷണി ഉയർത്തി. ഈ സമയം കസേരയുമായി വന്ന ഒരു വിശ്വാസി ആക്രമിക്ക് നേരെ അടുത്തെങ്കിലും ഇദ്ദേഹത്തെ യുവാവ് ആക്രമിച്ചു. തൊട്ടുപിറകെ മറ്റൊരു വിശ്വാസിയും യുവാവിനെ കസേര കൊണ്ട് ആക്രമിച്ചു. കസേരകൾ പൊടിഞ്ഞ് വീണെങ്കിലു യുവാവിന് പരിക്കുകളൊന്നു പറ്റിയില്ല. ഇതിനിടെ കൂടുതൽ വിശ്വാസികൾ യുവാവിന് നേരെ എത്തിയതോടെ മൂർച്ചയുള്ള വസ്തുകൊണ്ട് യുവാവ് ആക്രമിക്കുകയായിരുന്നു. പിന്നീട് പള്ളിയിൽ നിന്ന് പുറത്തേക്കോടിയ യുവാവിനെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടൂ. പള്ളിയിൽ ഈ സമയം കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. യുവാവിൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമി ആ പ്രദേശത്തുകാരനല്ലെന്നാണ് റിപ്പോർട്ടുകൾ. അയാൾ വിശ്വാസികൾക്ക്  മനസിലാകാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

جريمة تهز #الأردن.. شاب يطعن 4 أشخاص بـ"مسجد"#معكم_باللحظةhttps://t.co/I4XkFMEUvF pic.twitter.com/rk9BBrU8Qa

— أخبار 24 (@Akhbaar24) March 2, 2024

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
  • ← Previous സിദ്ധാർ‌ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ; അത്യപൂര്‍വ നടപടി
  • Next → സീറ്റ് നിഷേധിച്ചതിൽ കലിയടങ്ങാതെ പി.സി ജോർജ്: ‘പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; അനിൽ ആൻ്റണിക്ക് ആരുമായും ബന്ധമില്ല, തുഷാറിനെ ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം’ – പി.സി. ജോർജ്

You May Also Like

തൊഴിലുടമക്കെതിരെ പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടാൻ പാടില്ല – തൊഴിൽ മന്ത്രാലയം

September 25, 2022 News Desk

മലയാളി പ്രവാസി സൌദിയിൽ മരിച്ചു

March 2, 2022 News Desk

പ്രസവത്തിൽ കുഞ്ഞിനെ നഷ്ടമായപ്പോൾ മുലപ്പാൽ ദാനം ചെയ്ത് യുവതി.

February 26, 2022February 26, 2022 malayalam

സൗദിയിൽ കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി – വീഡിയോ

December 31, 2024December 31, 2024 News Desk

‘നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല

July 11, 2025July 12, 2025 Suhaila Ajmal

പാക്കിസ്ഥാന്‍ ആണവ പരീക്ഷണത്തിനെന്ന് ട്രംപ്; നടത്തി നോക്കട്ടെ, കാണാമെന്ന് ഇന്ത്യ

November 9, 2025 Suhaila Ajmal

Latest News

  • ഞണ്ടുകറി കഴിച്ചതിനെത്തുടർന്നുണ്ടായ അലർജി: യുവാവിന് ദാരുണാന്ത്യം
  • “പാർട്ടിക്കൊപ്പം തുടരും”; നിലപാട് വ്യക്തമാക്കി ജി. സുധാകരൻ
  • യുദ്ധഭീതി; ഹണിമൂൺ യാത്രയ്ക്കിടെ നവദമ്പതികൾ ‘വേർപിരിഞ്ഞു’
  • റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം; 30 ദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് യുഎസ്

INDIA

യുദ്ധഭീതി; ഹണിമൂൺ യാത്രയ്ക്കിടെ നവദമ്പതികൾ ‘വേർപിരിഞ്ഞു’
INDIA 

യുദ്ധഭീതി; ഹണിമൂൺ യാത്രയ്ക്കിടെ നവദമ്പതികൾ ‘വേർപിരിഞ്ഞു’

March 6, 2026 Suhaila Ajmal

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വ്യോമഗതാഗതം സ്തംഭിച്ചതോടെ ദുരിതത്തിലായി ദശലക്ഷക്കണക്കിന് യാത്രക്കാര്‍. ഈ യുദ്ധപ്രതിസന്ധിക്കിടയിൽ ചൈനയിൽ നിന്നുള്ള ഒരു നവദമ്പതികൾക്ക് തങ്ങളുടെ ഹണിമൂൺ യാത്രയ്ക്കിടെ

Share
റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം; 30 ദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് യുഎസ്
INDIA Latest News 

റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം; 30 ദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് യുഎസ്

March 6, 2026 Suhaila Ajmal
പശ്ചിമേഷ്യൻ സംഘർഷം; ദുബായ് വ്യോമപാത ഭാഗികമായി തുറന്നു, കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു
GULF INDIA 

പശ്ചിമേഷ്യൻ സംഘർഷം; ദുബായ് വ്യോമപാത ഭാഗികമായി തുറന്നു, കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു

March 5, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

March 2024
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Feb   Apr »
Copyright © 2026 MALAYALAM NEWS DESK. All rights reserved.
error: Content is protected !!