കൃത്രിമ മഴ പെയ്യിക്കാൻ യുഎഇ; ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലൗഡ് സീഡിങ് അടുത്ത ആഴ്ച ആരംഭിക്കും – വീഡിയോ
യുഎഇയിൽ കൃത്രിമമായി മഴ പെയ്യിക്കാൻ ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ചു. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതൽ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച്ച മുതൽ ചെറുവിമാനങ്ങൾ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറാൻ ഇരുപത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും. വിശദമായ ഡാറ്റാ ശേഖരണം നടത്തും.
അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക.. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. ലക്ഷ്യം കണ്ടാൽ അടുത്ത ആഴ്ചമുതൽ യുഎഇ-യിലും യുഎഇ-യോട് ചേർന്നുള്ള ഒമാന്റെ മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചേക്കും. യുഎഇ-യിലെ ചൂടും നന്നേ കുറയും. അമേരിക്ക ആസ്ഥാനമായുള്ള സ്ട്രാട്ടൻ പാർക്ക് എഞ്ചിനീയറിംഗ് കമ്പനിയുമായി ചേർന്നാണ് ക്ലൗഡ് സീഡിംഗ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കൃത്രിമ മഴ എങ്ങിനെ? വീഡിയോ കാണാം…
Join the #UAE National Center of Meteorology's field campaign, #CLOUDIX, led by #UAEREP in collaboration with SPEC Incorporated, USA, in #AdvancingCloudSeeding #innovation for #RainfallEnhancement experiments to elevate the UAE's water resources. Stay tuned for updates! @NCMUAE pic.twitter.com/44KiX811Wi
— UAEREP (@UAEREP) August 25, 2023
േോ്ി