മക്കയും മദീനയുമുൾപ്പെടെ ആറ് സ്ഥലങ്ങളിൽ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മക്കയും മദീനയുമുൾപ്പെടെ സൌദിയിലെ ആറ് സ്ഥലങ്ങളിൽ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജിസാൻ, അസീർ, അൽ-ബഹ, മക്ക. ത്വാഇഫ്, മദീന  എന്നിവിടങ്ങളിലാണ് ഇന്ന് (ഞായറാഴ്ച) ശക്തമായ മഴക്കും മിന്നിലും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. പൊടിക്കാറ്റ് കാഴ്ചയെ പരിമിതപ്പെടുത്തിയേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്കയിലും മദീനയിലും ഉച്ചക്ക് ഒരു മണിമുതൽ രാത്രി 9 മണിവരെയാണ് ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നത്.

മറ്റ് പ്രദേശങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

മദീനയിലും അൽ-അഹ്‌സയിലും ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസിലും അൽ-ഉല, ഹഫ്ർ അൽ-ബാറ്റിൻ, ബുറൈദ എന്നിവിടങ്ങളിൽ ഇത് 45 ഡിഗ്രിയിലും റിയാദിലെ താപനില 46-ലും എത്തും.

മക്കയിൽ 42 ഡിഗ്രിയും ദമാമിൽ 43 ഡിഗ്രിയും ജിദ്ദയിൽ 38 ഡിഗ്രിയും അബഹയിൽ 28 ഡിഗ്രിയും താപനില രേഖപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!