അവധിക്കാലത്ത് വൻ നിരക്കിളവ്; പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ഖത്തർ എയര്‍വേയ്സ്, എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യാം

വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. അവധിക്കാലത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. സമ്മര്‍ സേവിങ്സ് ഓഫറിന്‍റെ ഭാഗമായി കുറഞ്ഞ എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളില്‍ കൂടുതല്‍ അവധി ഓഫറാണ് ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് പ്രഖ്യാപിച്ചത്.

2024 മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി. ഈ കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്ക് ഇളവ് ലഭിക്കും. തെരഞ്ഞെടുത്ത പാക്കേജുകള്‍ക്ക് ഇളവുകളോടെ പ്രത്യേക നിരക്കാണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ വാഗ്ദാനം. ഇതിന് പുറമെ മാര്‍ച്ച് എട്ടിന് മുമ്പായി ബുക്കിങ് കണ്‍ഫേം ചെയ്താല്‍ പരിമിത സമയത്തേക്ക് എക്സ്ക്ലൂസീവ് അധിക നിരക്കിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. QRHIS500 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ദോഹയില്‍ നിന്ന് ജിസിസിയില്‍ എവിടേക്കുമുള്ള യാത്രാ പാക്കേജുകള്‍ക്ക് 500 ഖത്തര്‍ റിയാലാണ് ഇളവ്.

ജിസി​സി ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഇ​ക്ക​ണോ​മി ക്ലാ​സു​ക​ൾ​ക്കും ‘QRHIS1000’ എ​ന്ന പ്രോ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് 1000 റി​യാ​ലാ​ണ് ഇ​ള​വ് ന​ൽ​കു​ക. ജിസി.സി ഒ​ഴി​കെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ബി​സി​ന​സ് ക്ലാ​സ് പാ​ക്കേ​ജു​ക​ൾ​ക്ക് QRHIS1500 പ്രോ​മോ കോ​ഡ് ഉ​പ​യോ​ഗി​ച്ച് 1500 റി​യാ​ൽ ഇ​ള​വ് നേ​ടാം. ഈ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് 2024 ഒ​ക്ടോ​ബ​ർ 31നു​മു​മ്പാ​യി യാ​ത്ര ചെ​യ്യ​ണം.

നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും അനുസരിച്ച് ബി​സി​ന​സ് ക്ലാ​സ്, ഇ​ക്ക​ണോ​മി ക്ലാ​സ്, ജിസിസി ട്രാ​വ​ൽ പാ​ക്കേ​ജു​ക​ൾ എ​ന്നി​വ​യു​ടെ പ്രോ​മോ കോ​ഡു​ക​ൾ ഒ​രു ബു​ക്കി​ങ്ങി​ൽ പ​ര​മാ​വ​ധി ര​ണ്ടു പേ​ർ​ക്ക് മാ​ത്ര​മേ ല​ഭ്യ​മാ​കു​ക​യു​ള്ളൂ​വെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്‌​സ് അ​റി​യി​ച്ചിട്ടുണ്ട്. വേ​ന​ല​വ​ധി​ക്കാ​ല​ത്ത്​ നാ​ട്ടി​ലേ​ക്കും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും മ​റ്റു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ​ പാ​ക്കേ​ജ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!