സൗദി പൗരൻ്റെ രഹസ്യ വിവാഹം; ഇന്ത്യക്കാരിയായ ഭാര്യയിൽ പിറന്ന മക്കൾ ജിദ്ദയിലുള്ള പിതാവിൻ്റെ വീട്ടിലെത്തി, സ്വീകരണമൊരുക്കി സഹോദരങ്ങൾ. ആശ്ചര്യത്തോടെ ആദ്യ ഭാര്യ – വീഡിയോ

സൗദി പൗരന് ഇന്ത്യൻ ഭാര്യയിൽ പിറന്ന മക്കൾ സൗദിയിലെ ജിദ്ദയിലുളള പിതാവിന്റെ വീട്ടിലെത്തി. പിതാവിൻ്റെ ഭാര്യയിലുളള തങ്ങളുെട അർധ സഹോദരങ്ങളെ കാണാനാണ് ഇന്ത്യയിൽ നിന്നുള്ള മക്കൾ പിതാവിൻ്റെ വീട്ടിലെത്തിയത്. പിതാവ് ഇന്ത്യയിൽ നിന്ന് രണ്ടാമത് വിവാഹം ചെയ്ത ഭാര്യയിലുള്ള മക്കളാണ് ജിദ്ദയിലെ പിതാവിന്റെ വീട്ടിലെത്തിയത്.

“പിതാവിൻ്റെ മരണ ശേഷം മാത്രമാണ് അദ്ദേഹം ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ചിരുന്നു എന്ന കാര്യം അറിഞ്ഞതെന്ന് സൌദിയായ മകൻ പറഞ്ഞു. പിതാവിന് ഇന്ത്യയിൽ മക്കളുണ്ടെന്നും മരണ ശേഷമാണ് അറിഞ്ഞത്” – ഇന്ത്യയിൽ നിന്നെത്തിയ സഹോദരങ്ങളെ പിതാവിൻ്റെ വീട്ടിൽ സ്വീകരിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ മകൻ പറഞ്ഞു.

“എന്റെ പിതാവ് ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ചിരുന്നു. ഈ വന്നിരിക്കുന്നവർ എന്റെ സഹോദരങ്ങളാണ്. ഞങ്ങളെ കാണാനാണ് ഇവർ ഇന്ത്യയിൽ നിന്ന് വന്നത്, ഇപ്പോൾ ഞങ്ങൾ അവർക്ക് കാപ്പി നൽകുകയും പരസ്പരം പരിചയപ്പെടുകയുമാണ്, ഉപ്പ ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ചതും ആ ബന്ധത്തിൽ വലിയ മക്കളുള്ളതും അറിഞ്ഞത് ഉമ്മാക്ക് ഞെട്ടലും ആശ്ചര്യവുമായി” – എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മകനായ സൗദി യുവാവ് പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

വീഡിയോ കാണാം…

 

Share
error: Content is protected !!