രുചി വ്യത്യാസമുള്ളതായി വ്യാപക പരാതി; അൽ മറായ് കമ്പനിയുടെ ചില ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചു
സൌദി അറേബ്യയിലെ പ്രമുഖ പാൽ-പാൽ ഉൽപന്ന കമ്പനികയായ അൽമറാഇയുടെ ചില ഉൽപന്നങ്ങൾ വിപണയിൽ നിന്ന് പിൻവലിച്ചു. രുചിവ്യത്യാസമുള്ളതായി ഉപയോക്താക്കളിൽ നിന്ന് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തനിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂട നിരവധി ഉപയോക്താക്കൾ അൽ മറാഇയുടെ ചില ഉൽപന്നങ്ങൾക്ക് രുചി വ്യത്യാസം ഉള്ളതായി പരാതിപ്പെട്ടിരുന്നു. കൂടാതെ ഉപയോക്താക്കൾ നേരിട്ടും പരാതി പറയുന്നതായി സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റ് ജീവനക്കാരും സാക്ഷ്യപ്പെടുത്തി. 1 ലിറ്റർ, 2.8 ലിറ്റർ അളവുകളിലുള്ള പാൽ, ചില പാലുൽപ്പന്നങ്ങൾ എന്നിവയാണ് പിൻവലിച്ചത്.
ജൂസ് ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങളെ കുറിച്ചാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ കൂട്ടത്തോടെ പരാതി ഉയർന്നതോടെ വാണിജ്യ മന്ത്രാലയം ഇടപെട്ടു. ഉപയോക്താക്കളോട് നേരിട്ട് പരാതി അറിയിക്കാനായിരുന്നു മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തമനീ ആപ്പ് വഴിയോ 19999 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ടോ പരാതികൾ നൽകാൻ അതോറിറ്റിയും ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. പ്രശ്‌നവുമായി ബന്ധപ്പെട്ട് തങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താൻ അൽമറാഇ കമ്പനിയും ഉപയോക്താക്കളോട് അഭ്യർഥിച്ചു.
ഇതിനെ തുടർന്നാണ് ഉപയോക്താക്കൾ രുചി വ്യത്യാസമുള്ളതായി പരാതിപ്പെട്ട ഉൾപ്പന്നങ്ങൾ കമ്പനി തന്നെ വിപണിയിൽ നിന്ന് പിൻവലിച്ചത്. ഉൽപാദന തീയതിയുടെയും ബാച്ച് നമ്പറിന്റെയും അടിസ്ഥാനത്തിൽ ചില പ്രത്യേക ഉൽപന്നങ്ങൾ പിൻവലിക്കാനാണ് കമ്പനിയുടെ നിർദേശം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക