പൊട്ടിത്തെറിച്ച് അഗ്നിപർവതം, പരന്നൊഴുകി ലാവ; കതാനിയ വിമാനത്താവളം അടച്ചു – വീഡിയോ

തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപാർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് കതാനിയ വിമാനത്താവളം അടച്ചു. ഇവിടെനിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു.

ഇറ്റലിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് ആൻഡ് വോൾക്കനോളജി (ഐഎൻജിവി) യുടെ റിപ്പോർട്ട് അനുസരിച്ച് അഗ്നിപർവതത്തിന്റെ തെക്കുകിഴക്കൻ ഗർത്തത്തിൽ നിന്ന് 2,800 മീറ്റർ ഉയരത്തിൽ ലാവ കുതിച്ചുയർന്നു. സ്‌ഫോടനത്തെ തുടർന്ന് സിസിലിയുടെ തെക്കുകിഴക്കൻ പ്രദേശത്ത് അന്തരീക്ഷം ചാരംനിറഞ്ഞ അവസ്ഥയിലാണ്.

കതാനിയവഴി യാത്രചെയ്യേണ്ട യാത്രക്കാർ അവരുടെ എയർലൈനുമായി ആലോചിച്ചശേഷം തുടർനടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കതാനിയ എയർപോർട്ട് അതിന്റെ സോഷ്യൽ മീഡിയ ചാനലുകൾവഴി യാത്രക്കാർക്ക് തത്സമയ യാത്രാ അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്.

ജൂലൈ പകുതിയോടെ എയർപോർട്ട് കെട്ടിടത്തിന്റെ പ്രധാന ടെർമിനലിൽ വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് മൂന്നാഴ്ചയോളം ഇവിടെനിന്നു വിമാനസർവീസുകൾ ഉണ്ടായിരുന്നില്ല.

ഇറ്റലിയിലെ പ്രധാന വേനൽ അവധിക്കാലമായ ഫെറാഗോസ്റ്റോ സമയത്ത് വിമാനത്താവളം അടച്ചുപൂട്ടേണ്ടിവന്നത് യാത്രക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് കരുതുന്നത്.

 

വീഡിയോ കാണാം..

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!