പ്രവാസികളേ ശ്രദ്ധിക്കുക…ഇലക്ട്രോണിക് റസിപ്റ്റ് കിട്ടിയില്ലെങ്കിൽ വാടക വീണ്ടും അടക്കേണ്ടി വരും…

സൌദിയിൽ കെട്ടിടങ്ങളുടെ വാടക അടക്കുന്നതിന് ഇലക്ട്രോണിക് റിസ്പ്റ്റ് വൌച്ചർ നിർബന്ധമായും നേടണമെന്ന് ഇജാർ പ്ലാറ്റ് ഫോം അറിയിച്ചു. വിദേശികളുൾപ്പെടെയുള്ളവർ  താമസ കെട്ടിടത്തിനും മറ്റും അടക്കുന്ന വാടകക്കാണ് ഇലക്ട്രോണിക് റസിപ്റ്റ് നിർബന്ധമാക്കിയത്.

ഇജാർ പ്ലാറ്റ് ഫോം വഴി വാടകയടക്കാൻ നിരവധി മാർഗങ്ങളുണ്ട്. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കോ, കെട്ടിട ഉടമകൾക്കോ പണമായോ ബാങ്ക് ട്രാൻസ്ഫർ ആയോ വാടക അടക്കാം. കൂടാതെ സദ്ദാദ് സേവനം, മദ പെയ്‌മെന്റ് എന്നി സംവിധാനങ്ങളിലൂടെയും വാടകയടക്കാൻ സൌകര്യമുണ്ട്.

പണമായോ, ബാങ്ക് ട്രാൻസ്ഫർ ആയോ ആണ് വാടക അടക്കുന്നതെങ്കിൽ റസിപ്റ്റ് വൗച്ചർ ഇഷ്യു ചെയ്യാൻ വാടകക്കാരന് അപേക്ഷിക്കാൻ സാധിക്കും. ഇതിനായി വാടകക്കാരൻ https://www.ejar.sa/en  എന്ന ലിങ്ക് വഴി ഈജാർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ധനകാര്യ പട്ടികയിലെ വഴി വ്യൂ ഇൻവോയ്‌സസിൽ പ്രവേശിക്കണം. ശേഷം ഇൻവോയിസ് കെട്ടിട ഉടമക്ക് അംഗീകരത്തിനായി അയച്ചാൽ മതിയാകുമെന്ന് ഇജാർ പ്ലാറ്റ് ഫോം അറിയിച്ചു.

ഇപ്രകാരം ഇലക്ട്രോണിക് റസിപ്റ്റ് നേടിയിട്ടില്ലാത്തവരുടെ വാടക കുടിശ്ശികയായി തന്നെ രേഖപ്പെടുത്തുന്നാണ്. ഇവർ പിന്നീട് വീണ്ടും കുടിശ്ശിക അടക്കേണ്ടി വരും.

ഏറ്റവും സുരക്ഷിതവും എളുപ്പത്തിലും പണമടക്കാനുള്ള സൌകര്യങ്ങളാണ് ഇജാർ പ്ലാറ്റ് ഫോം നൽകുന്നത്. പ്രതിമാസം എന്ന രീതിയിലും, മൂന്ന് മാസം, ആറ് മാസം, പ്രതിവർഷം എന്ന രീതികളിലും വാടകയടക്കാൻ ഇജാർ പ്രാറ്റ് ഫോമിൽ സൌകര്യമുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!