സൗദിയിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ പത്ത് വയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു – വീഡിയോ

സൌദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പത്ത് വയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ഹുഫൂഫിനടുത്ത അൽ ഹസയിലെ ഒരു ഹൌസിംഗ് കോംപ്ലക്സിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം  ഉണ്ടായത്.

മഴവെളളം ശേഖരിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ജലാശയത്തിലേക്ക് മൂന്ന് കുട്ടികൾ ആരുമറിയാതെ പ്രവേശിക്കുകയായിരുന്നു. അവർ വെള്ളത്തിൽ നീന്തി കളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു.

രക്ഷപ്പെട്ട കുട്ടികൾ വിവരമറിയിച്ചതനുസരിച്ച് വീട്ടുകാരും ആളുകളും ഓടിയെത്തി. മൂന്ന് മീറ്ററോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നതിനാലും, ചെളിയും പായലും പുല്ലും നിറഞ്ഞിരുന്നതിനാലും ജനങ്ങൾക്ക് രക്ഷാ പ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ വിവരം അറിയിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് ടീമും രക്ഷാപ്രവർത്തനത്തിനെത്തി. റബ്ബർ ബോട്ടുകളുപയോഗിച്ച് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നാല് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

വെള്ളക്കെട്ടിൻ്റെ അപകട സാധ്യത കണക്കിലെടുത്ത് കുട്ടികൾക്ക് പ്രവേശിക്കാനാകാത്ത വിധം വേഗത്തിൽ പനരുദ്ധരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം ജലാശയത്തിൽ കൊതുകുകളും പ്രാണികളും വളരുന്നതായും ജനങ്ങൾ ചൂണ്ടിക്കാട്ടി.

കൂടാതെ, പ്രാണികളും കൊതുകുകളും ശേഖരിക്കുന്ന സ്ഥലമെന്നതിലുപരി, മഴവെള്ളം ശേഖരിക്കുന്ന സ്ഥലം കുട്ടികൾക്ക് പ്രതിനിധീകരിക്കുന്ന അപകടസാധ്യത കണക്കിലെടുത്ത്, വേഗത്തിലും ഉചിതമായും പരിഹാരം കാണേണ്ടതിന്റെ ആവശ്യകത കിംഗ് അബ്ദുല്ലയുടെ അയൽപക്കത്തെ ജനങ്ങൾ ആവശ്യപ്പെട്ടു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയായി കണക്കാക്കപ്പെടുന്നു

വീഡിയോ  കാണാം…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!