സൗദിയിലെ പല ഭാഗങ്ങളിലും നാളെ മുതൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

സൌദി അറേബ്യയുടെ പല ഭാഗങ്ങളിലും നാളെ (വെള്ളിയാഴ്ച) മതൽ തിങ്കളാഴ്ച വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അസീർ, അൽ ബഹ,  ജിസാൻ, മക്ക എന്നീ മേഖലകളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേ സമയം മദീന, തബൂക്ക്, നജ്റാൻ എന്നീ മേഖലകളിൽ നേരിയ തോതിലോ ഇടത്തരമോ ആയിരിക്കും മഴയുടെ ശക്തി. കൂടാതെ റിയാദിലേയും കിഴക്കൻ പ്രവിശ്യയിലേയും ചില പ്രദേശങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും, പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്.

മക്ക, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ഇന്ന് കാഴ്ചയെ ബാധിക്കും വിധം പൊടുക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.

അതേ സമയം ജസാൻ, അസീർ മേഖലകളിലെ മലയോര പ്രദേശങ്ങളിൽ ശക്തമായ കാറ്റും, ആലിപ്പഴ വർഷവും ഇടിമിന്നലിലും സാധ്യത ഏറെയാണെന്നും  കേന്ദ്രം സൂചിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

Share
error: Content is protected !!