ദുബായിലേക്ക് കൊണ്ടുവന്ന കരടി വിമാനത്തിൽ കൂടു പൊളിച്ച് പുറത്തിറങ്ങി – വിഡിയോ

ബഗ്ദാദിൽ നിന്നു ദുബായിലേക്കു കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി പുറത്തു ചാടിയത്. വിമാനം ദുബായിൽ ഇറങ്ങിയതിനു പിന്നാലെ അപകടം ശ്രദ്ധയിൽ പെട്ടു.

യാത്രക്കാരെ വിമാനത്തിനു പുറത്തിറക്കും മുൻപ് വിദഗ്ധരെത്തി കുട്ടിക്കരടിയെ മരുന്നു കുത്തിവച്ചു മയക്കി വിമാനത്തിനു പുറത്ത് എത്തിച്ചു. മൃഗങ്ങളെ കൊണ്ടു പോകുന്നതിനുള്ള എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കരടിക്കുട്ടിയെ എത്തിച്ചതെന്നു ഇറാഖി എയർവെയ്സ് അറിയിച്ചു. നിയമപരമായിട്ടാണ് മൃഗത്തെ കൊണ്ടുവന്നത്.

കൂടിനു പുറത്തു ചാടിയ കരടി വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്കു നോക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും വിമാനത്തിനു കേടുപാടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മടക്ക യാത്ര ചെയ്തതെന്നും ഇറാഖി എയർവെയ്സ് അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

വീഡിയോ കാണാം..

 

 

സംഭവത്തെ തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനൽ 2-ൽ നിന്ന് ഇതേ വിമാനത്തിന്‍റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകി. യാത്ര വൈകിയതോടെ എയര്‍ലൈന്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി.

 

കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങള്‍ കൊണ്ട് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് ഇറാഖി എയര്‍ലൈന്‍സ് കമ്പനി ക്ഷമ ചോദിക്കുന്നു- എയര്‍ലൈന്‍ അതിന്റെ വെബ്‌സൈറ്റില്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share
error: Content is protected !!