താനൂർ കസ്റ്റഡി മരണത്തിൽ ജൂഡീഷ്യൽ അന്വേഷണം വേണം – പിഡിപി
താനൂർ പോലീസ് കസ്റ്റഡിയിൽ വെച്ച് താമിർ ജിഫ്രി എന്നയാൾ മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിഡിപി മലപ്പുറം ജില്ല പ്രസിഡൻ്റ് സലാം മൂന്നിയൂർ ആരോപിച്ചു. സംഭവത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികൾ ആരായാലും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം. ഇത്തരം കസ്റ്റഡി മരണങ്ങൾ രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിൻ്റെ ഭാഗമായി മരണപ്പെട്ട താമിർ ജിഫ്രിയുടെ വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് എസ്പിയോടും മറ്റു ഉദ്യോഗ്സഥരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. അബ്ദുൾറഹ്മാൻ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ചാലിൽ മണ്ഡലം സെക്രട്ടറി മൻസൂർ യാറത്തുംപടി പിസിഎഫ് നാഷനൽ കമ്മിറ്റി അംഗം റസാഖ് മാസ്റ്റർ മമ്പുറം, ലത്തീഫ് മമ്പുറം, കോയ വി കെ പടി, അഫ്സർ മമ്പുറം, അൻവർ, ഹുസൈൻ, ഇഖ്‌ബാൽ കുര്യാട് മറ്റു പിഡിപി പ്രവർത്തകരും സന്നിഹിതരായിരുന്നു.
മരണപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു അനുശോചനം അറിയിച്ചിട്ടാണ് പിഡിപി നേതാക്കളും പ്രവർത്തകരും അവിടെനിന്നും പിരിഞ്ഞു പോയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക