കോടീശ്വരന്‍മാര്‍ കൂട്ടത്തോടെ യു.എ.ഇയിലേക്ക്. കൂടുതലും ഇന്ത്യക്കാര്‍

ദുബൈ: കോടീശ്വരന്മാരും സമ്പന്ന കുടുംബങ്ങളും ഈ വർഷം കുടിയേറുന്ന ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ രാജ്യമാണ് യുഎഇ.  കാരണം യു.എ.ഇ സുരക്ഷിത രാജ്യം എന്നതിനപ്പുറം സ്വത്ത് സംരക്ഷിക്കുന്നതിനും മുന്‍പന്തിയില്‍ ആണെന്നാണ് റിപോര്‍ട്ട്.

 

ഹെൻലി ആന്റ് പാർട്‌ണേഴ്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഭൂരിഭാഗം കോടീശ്വരന്മാരും അല്ലെങ്കിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളും (HNWIs) യു.എ.ഇയിലേക്ക് ചേക്കേറുകയാണ്. ഇതില്‍ കൂടുതലും ഇന്ത്യയിൽ നിന്നാണ്. പിന്നീട് യുകെ, റഷ്യ, ലെബനൻ, പാകിസ്ഥാൻ, മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമുള്ളവരും.

 

റിപോര്‍ട്ട് പ്രകാരം കോടീശ്വരന്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം ഓസ്ട്രേലിയയാണ്. രണ്ടാം സ്ഥാനത്താണ് യു.എ.ഇ. ഈ വർഷം, ഓസ്‌ട്രേലിയയിലേക്ക് 5,200 കോടീശ്വരന്‍മാര്‍ പോകുമെന്നാണ് റിപോര്‍ട്ട്., പണക്കാരുടെ ഇഷ്ട കേന്ദ്രങ്ങളുടെ പട്ടിക ഇങ്ങിനെയാണ്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ. രണ്ടാമത് യുഎഇ. തുടര്‍ന്നുള്ള രാജ്യങ്ങള്‍ യഥാക്രമം ഇങ്ങിനെയാണ്.  സിംഗപ്പൂർ, യുഎസ്എ, സ്വിറ്റ്‌സർലൻഡ്, കാനഡ, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ, ന്യൂസിലാൻഡ്, ഇറ്റലി, ജർമ്മനി, മൊണാക്കോ, സ്പെയിൻ, മാൾട്ട, മൗറീഷ്യസ്, നെതർലൻഡ്‌സ്, ലക്സംബര്‍ഗ്, മൊറോക്കോ.

 

ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 പ്രവചിക്കുന്നത് ഈ വർഷം 4,500 കോടീശ്വരന്മാർ യുഎഇയിലേക്ക് മാറുമെന്നാണ്. 2022-ൽ, യുഎഇ 5,200 ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ആകർഷിച്ചു. ആഗോള തലത്തില്‍ ഇത് ഒന്നാമതാണ്. 4000 ആയിരുന്നു കണക്കുകൂട്ടല്‍.

 

അതേസമയം, ചൈന, ഇന്ത്യ, യുകെ, റഷ്യ, ബ്രസീൽ, ഹോങ്കോങ്, ദക്ഷിണ കൊറിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ജപ്പാൻ എന്നിവയാണ് ഈ വർഷം ഏറ്റവും കൂടുതൽ സമ്പന്ന കുടുംബങ്ങൾ ഉപേക്ഷിക്കുന്ന ആദ്യ 10 രാജ്യങ്ങൾ.

 

ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കാവുന്ന സമ്പത്തുള്ള കോടീശ്വരന്മാരെയാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൊത്തത്തിൽ, 128,000 കോടീശ്വരന്മാർ ഈ വർഷം സ്ഥലം മാറ്റപ്പെടും, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 6,000 കൂടുതലാണ്.

 

ഒരു മില്യണിലധികം സമ്പത്തുള്ള 109,900 കോടീശ്വരന്മാരാണ് നിലവിൽ യുഎഇയിലുള്ളത്. 100 മില്യണിലധികം ആസ്തിയുള്ള 298 സെന്റി മില്യണയർമാരും 20 ശതകോടീശ്വരന്മാരും രാജ്യത്തുണ്ട്.

 

 

 

എന്തിനാണ് യുഎഇയിലേക്ക് സ്ഥലം മാറുന്നത്?

 

സുരക്ഷിത താവളം, ഉയർന്ന സമ്പദ്‌വ്യവസ്ഥ, കുറഞ്ഞ നികുതി നിരക്കുകൾ, ഫസ്റ്റ് ക്ലാസ് ഹെൽത്ത് കെയർ സംവിധാനം, മുൻനിര ഷോപ്പിംഗ് സൌകര്യം, റെസ്റ്റോറന്റുകൾക്കുള്ള ആഡംബര കേന്ദ്രം, പ്രൈം റെസിഡൻഷ്യൽ പ്രോപ്പർട്ടി മാർക്കറ്റ്, നല്ല ഇന്റർനാഷണൽ സ്‌കൂളുകൾ തുടങ്ങിയവക്കായി സമ്പന്നരായ ആളുകൾ യുഎഇയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നാണ് റിപോര്‍ട്ട്.

 

യു.എ.ഇ, സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ് എന്നിവയെല്ലാം ജീവിക്കാൻ മാത്രമല്ല, സമ്പത്ത് സംരക്ഷിക്കാനും സുരക്ഷിതമായ താവളം എന്ന ധാരണയിലാണ് തങ്ങളുടെ ഖ്യാതി നേടിയതെന്ന് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ സിഇഒ ഡോ ജുർഗ് സ്റ്റെഫെൻ പറഞ്ഞു.

 

Share
error: Content is protected !!