സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം; സമയപരിധി നീട്ടി നല്‍കി യു.എ.ഇ

ദുബൈ: ബലിപെരുന്നാള്‍ ആയതിനാല്‍ ഈ വര്‍ഷത്തെ മധ്യകാല സ്വദേശീവല്‍ക്കരണത്തിന്റെ സമയപരിധി നീട്ടി നല്‍കി. പദ്ധതി നടപ്പിലാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി സമയം ലഭിക്കും.

 

ലക്ഷ്യം കൈവരിക്കുന്നതിനുള്ള പുതിയ സമയപരിധി ജൂലൈ 7 ആയിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ ഇത് ജൂൺ 30 ആയിരുന്നു.

 

സമയപരിധി പാലിക്കാത്ത കമ്പനികൾക്ക് ജൂലൈ 8 മുതല്‍ പിഴ ചുമത്തും. ഓരോ എമിറാത്തി തസ്തികയ്ക്കും 42,000 ദിർഹം ആയിരിയ്ക്കും പിഴ.

 

സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ 1 ശതമാനം സ്വദേശികള്‍ ആയിരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

 

50 ൽ താഴെ ജീവനക്കാരുള്ള കമ്പനികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

യു.എ.ഇ പൗരന്മാർക്ക് മത്സരാധിഷ്ഠിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിന്റെയും സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം.

 

ഉയർന്ന തലത്തിലുള്ള കാര്യക്ഷമതയും അറിവും ആവശ്യമുള്ള സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യാന്‍ സ്വദേശീ പ്രൊഫഷണലുകൾ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

 

 

Share
error: Content is protected !!