വിസിറ്റ് വിസക്കാർക്കുള്ള ഗ്രേസ് പീരിയഡ് റദ്ധാക്കി; ഇനി മുതൽ വിസ കാലാവധി കഴിഞ്ഞാൽ പിഴ ചുമത്തും

യുഎഇയിൽ സന്ദർശക വിസക്കുള്ളള്ള ഗ്രേസ് പിരീയഡ്  എല്ലാ എമിറേറ്റുകളും ഒഴിവാക്കിയതായി അറേബ്യൻ ബിസിനസ് സെന്ററിലെ (അമേർ സെന്റർ – ഷെയ്ഖ് സായിദ് റോഡ്) ഓപ്പറേഷൻ മാനേജറെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിസിറ്റ് വിസക്കാർക്ക് അനുവദിച്ചിരുന്ന 10 ദിവസത്തെ ഗ്രേസ് പീരിയഡാണ് എല്ലാ എല്ലാ എമിറേറ്റുകളിലും റദ്ധാക്കിയത്.

യുഎഇയിൽ ഒരിടത്തും പുതിയതായി അനുവദിക്കുന്ന വിസിറ്റ് വിസകൾക്ക് മുമ്പത്തെ പോലെ ഗ്രേസ് പീരിയഡ് അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയിൽ നിന്നുള്ള ഒരു കോൾ സെന്റർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദുബായിൽ അനുവദിക്കുന്ന വിസിറ്റ് വിസകക്ക് മാത്രമായിരുന്നു 10 ദിവസത്തെ ഗ്രേസ് പീരിയഡ് ബാധകമായിരുന്നത്. മെയ് 15 മുതൽ ഇതും എടുത്ത് കളഞ്ഞിരുന്നു.
ഇനി മുതൽ വിസിറ്റ് വിസയിലെത്തുന്നവർ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യം വിട്ട് പോകുകകയോ, അല്ലെങ്കിൽ വിസിറ്റ് വിസാ കാലാവധി പുതുക്കയോ ചെയ്യേണ്ടതാണ്. അല്ലാത്തവർ പിഴ അടക്കേണ്ടി വരും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!