പ്രവാസി മലയാളി വാഹനപകടത്തിൽ മരിച്ചു

ഖത്തറിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി കോന്തേടൻ അലി (50) ആണ് മരിച്ചത്. സൈലിയ അൽ മാജിദ് റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ആറു മണിയോടെ അലി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഉംസലാലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!