കർണാടകത്തിലെ വിജയം രാജ്യസഭയിൽ കോൺഗ്രസിന് നേട്ടമാവും

കർണാടകത്തിലെ മികച്ചവിജയം കോൺഗ്രസിന് അടുത്തവർഷം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നേട്ടമാകും. സംസ്ഥാനത്തുനിന്ന് അടുത്തവർഷം ഒഴിവുവരുന്ന നാല് രാജ്യസഭാസീറ്റുകളിൽ മൂന്നെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർഥികളെ ജയിപ്പിക്കാൻ പാർട്ടിക്ക് സാധിക്കും. ബാക്കി ഒരുസീറ്റിലേക്ക് ബി.ജെ.പി. അംഗത്തിന് ജയിക്കാം.

സയിദ് നാസിർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ, എൽ. ഹനുമന്തയ്യ എന്നീ കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി.യുടെ മന്ത്രി രാജീവ് ചന്ദ്രശേഖറുമാണ് 2024-ൽ കാലാവധിപൂർത്തിയാക്കുന്ന കർണാടകത്തിലെ രാജ്യസഭാംഗങ്ങൾ. സംസ്ഥാനത്തെ 224 അംഗ നിയമസഭയിൽ 65 സീറ്റുകൾമാത്രം നേടിയ ബി.ജെ.പി.ക്ക് ഒരാളെമാത്രമേ രാജ്യസഭയിലേക്ക് ജയിപ്പിക്കാനാകൂ.

ധനമന്ത്രി നിർമലാ സീതാരാമനുൾപ്പെടെ ബി.ജെ.പി.ക്ക് ആറ് രാജ്യസഭാംഗങ്ങളാണ് നിലവിൽ കർണാടകത്തിൽനിന്നുള്ളത്. സംസ്ഥാനത്തെ ആകെ 12 സീറ്റുകളിൽ അഞ്ചെണ്ണം കോൺഗ്രസിനും ഒന്ന് ജെ.ഡി.എസിനുമാണ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് രാജ്യസഭയിലെ ജെ.ഡി.എസ്. അംഗം. ദേവഗൗഡയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും കാലാവധി 2026-ലും നിർമലാ സീതാരാമന്റേത് 2028-ലും പൂർത്തിയാവും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!