വീണ്ടും വരുന്നു കോൺഗ്രസ് – ബി.ജെ.പി. ജീവൻമരണ പോരാട്ടങ്ങൾ; കർണാടകത്തിന് പിന്നാലെ ഈവർഷം തിരഞ്ഞെടുപ്പിനൊരുങ്ങി അഞ്ചുസംസ്ഥാനങ്ങൾ, ദേശീയരാഷ്ട്രീയത്തിൽ നിർണായകം

കർണാടകത്തിന് പിന്നാലെ, അഞ്ചുസംസ്ഥാനങ്ങൾ കൂടി ഈവർഷം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, തെലങ്കാന, മിസോറം സംസ്ഥാനങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 2024-ലെ ലോക്‌സഭാപോരാട്ടം പടിവാതിൽക്കലെത്തി നിൽക്കുന്നതിനാൽ ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ ദേശീയരാഷ്ട്രീയത്തിലും ചലനമുണ്ടാക്കും. അഞ്ചുസംസ്ഥാനങ്ങളിലായി എണ്ണൂറോളം നിയമസഭാ സീറ്റുകളുള്ളതിനാൽ ഭാവിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇവ നിർണായകമാണ്.

കർണാടകം പോലെത്തന്നെ കോൺഗ്രസിനും ബി.ജെ.പി.ക്കും ജീവൻമരണ പോരാട്ടങ്ങളാകും ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നേരിടേണ്ടിവരിക. ഛത്തീസ്ഗഢും രാജസ്ഥാനും കോൺഗ്രസ് ഭരിക്കുമ്പോൾ മധ്യപ്രദേശിൽ അവർക്ക് ഇടയ്ക്കുവെച്ച് പടിയിറങ്ങേണ്ടിവന്നതാണ്. 2018-ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് ഭരണം കോൺഗ്രസിന് ലഭിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എം.എൽ.എ.മാർ രാജിവെച്ചതോടെ 2020-ൽ ശിവരാജ് സിങ് ചൗഹാന്റെ ബി.ജെ.പി. സർക്കാർ അധികാരത്തിലേറുകയായിരുന്നു.

സംസ്ഥാനരാഷ്ട്രീയം ഏറ്റവും കത്തിനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗഹലോതിന് തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നതിനൊപ്പം സഹപ്രവർത്തകനായ സച്ചിൻ പൈലറ്റ് ഉയർത്തുന്ന വെല്ലുവിളികളെയും പ്രതിരോധിക്കണം.

മിസോറം നിയമസഭയുടെ കാലാവധി ഡിസംബർ 17-നാണ് അവസാനിക്കുന്നത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭകളുടെ അടുത്തവർഷം ജനുവരിയിലെ വിവിധ തീയതികളിൽ അവസാനിക്കും. അതിനാൽ അഞ്ചിടത്തെയും തിരഞ്ഞടുപ്പ് ഒന്നിച്ചുനടത്താനുള്ള സാധ്യത തള്ളാനാവില്ല. ഇത് കൂടാതെ, ജമ്മുകശ്മീർ കേന്ദ്രഭരണപ്രദേശത്തെ തിരഞ്ഞെടുപ്പും നടന്നുകൂടായ്കയില്ല. കാലാവസ്ഥയും സുരക്ഷാസാഹചര്യങ്ങളും അനുകൂലമായാൽ ജമ്മുകശ്മീർ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!