ഉരുളക്കിഴങ്ങുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടിച്ചെടുത്തു; വനിതയുൾപ്പെടെ 5 പ്രവാസികൾ പിടിയിൽ
ഉരുളക്കിഴങ്ങ് കയറ്റുമതിയുടെ മറവിൽ ലഹരി ഗുളികകൾ കടത്താൻ ശ്രമിക്കുന്നതിനിടെ 5 പേർ സൌദിയിൽ പിടിയിലായി. 36 ലക്ഷം ആംഫെറ്റാമിൻ ഗുളികകളാണ് റിയാദിൽ പിടികൂടിയത്. ഇത് സ്വീകരിക്കാനെത്തിയ പ്രതികളെ അറസ്റ്റ് ചെയ്തതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി അറിയിച്ചു.
സൌദിയിലേക്ക് ഇറക്കുമതി ചെയ്യാനായി എത്തിയ ഉരുളക്കിഴങ്ങുകളുടെ ബോക്സുകളിൽ വിദഗ്ധമായി പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ കണ്ടെത്തിയത്.
പ്രതികളിൽ രണ്ട് പേർ ജോർദാൻ സ്വദേശികളും, സന്ദർശക വിസയിലുള്ള ഒരു സിറിയൻ സ്വദേശിയും ഒരു ഈജിപ്ഷ്യൻ പൌരനും ഒരു മൊറോക്കൻ വനിതയുമാണ് പിടിയിലായത്.
പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ പ്രാഥമിക നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
വീഡിയോ കാണുക..
#عاجل | "#مكافحة_المخدرات" تضبط أكثر من 3.6 مليون قرص إمفيتامين مخبأة في شحنة بطاطا.#الحرب_على_المخدرات pic.twitter.com/XqgfX8h2cL
— أخبار 24 (@Akhbaar24) April 13, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273