സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടക വർധിച്ചു – മന്ത്രാലയം
സൌദിയിൽ റിയാദ് നഗരത്തിലെ അപ്പാർട്ട്‌മെന്റ് വാടകയുടെ ശരാശരി വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 7% വർധന രേഖപ്പെടുത്തി. ഈ വർഷം കഴിഞ്ഞ ജനുവരിയിൽ ഒരു വർഷത്തേക്കുള്ള ശരാശരി അപ്പാർട്ട്‌മെന്റ് വാടക 19,800 റിയാലായി ഉയർന്നു, എന്നാൽ കഴിഞ്ഞ വർഷം ഇത് 18,500 റിയാലായിരുന്നു.
വാടക ശൃംഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള വാടക കരാറുകൾക്കനുസരിച്ചുള്ള വില പരിധി, ശരാശരി വാടക മൂല്യങ്ങൾ, ഡീലുകളുടെ എണ്ണം എന്നിവ അവലോകനം ചെയ്യുന്ന മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയത്തിന്റെ വാടക സൂചിക അനുസരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
യൂണിറ്റ് തരം അനുസരിച്ച് ഏറ്റവും കൂടിയ പതിവ് വാടക ഡീലുകളുടെ കൂടിയതും കുറഞ്ഞതുമായ മൂല്യങ്ങൾ കണക്കാക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് വാടക പട്ടിക. ഇക്കഴിഞ്ഞ ജനുവരിയിയാണ് അവസാനമായി വാടക ഡീലുകൾ അപ്ഡേറ്റ് ചെയ്തത്. അതനുസരിച്ചുളള റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടകയിൽ ഏഴ് ശതമാനം വർധന രേഖപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273