സൗദിയിൽ വാഹനപകടത്തിൽ പരിക്കേറ്റ സാമൂഹിക പ്രവർത്തകൻ നിര്യാതനായി
സൌദിയിലെ ദമ്മാമിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. ദമ്മാമിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മാറ്റാപ്പള്ളി മുഹമ്മദ് നജാമാണ് മരിച്ചത്. 63 വയസ്സായിരുന്നു. ഒരാഴ്ച മുമ്പ് ഉണ്ടായ വാഹനപകടത്തിൽ സാരമായ പരിക്കേറ്റിരുന്നു. തുടർന്ന് അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.
മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനായ നജാം മൂന്നര പതിറ്റാണ്ടായി ദമ്മാമിലെ പ്രമുഖ കമ്പനിയിൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു.
സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫരുമായ സജ്‌ന നജാം ആണ് ഭാര്യ. മക്കൾ: നീമ നജാം, റിയ നജാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273