സമസ്തയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടൽ; സമസ്തയിൽ നുഴഞ്ഞ് കയറി ഭിന്നിപ്പുണ്ടാക്കാൻ സി.പി എം ശ്രമിക്കുന്നുവെന്ന് ഹകീം ഫൈസി
സമസ്ത – സി.ഐ.സി വിവാദത്തിന് രാഷ്ട്രീയ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എം ശ്രമിക്കുന്നതായി ഫൈസി പറഞ്ഞു.
‘പ്രതിസന്ധികൾ മറികടക്കാൻ സാദിഖ് അലി തങ്ങൾക്ക് ശേഷിയുണ്ട്. സമസ്ത നേതൃത്വം നിർദ്ദേശിച്ചതെല്ലാം അനുസരിച്ചിട്ടും സി.ഐ.സിയെ പിന്തുടർന്ന് ദ്രോഹിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട് എന്ന് കരുതുന്നു. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എമ്മിനു വേണ്ടി ശ്രമുണ്ട്. മുൻകാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലരും ശ്രമിക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു.
‘പാണക്കാട് തങ്ങന്മാരുടെ കാലത്ത് സമസ്തയിലോ സമുദായത്തിലോ വലിയൊരു കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രതിസന്ധി മറികടക്കാൻ സാദിഖലി ശിഹാബ് തങ്ങൾക്ക് കഴിയും. സാദിഖലി തങ്ങൾ ക്ലവറായ സുന്നികളുടെ നേട്ടമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവ നിലച്ചു പോകുമെന്ന് കരുതുന്നില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സംവിധാനം പൊടുന്നനെ നിർത്താനാകില്ല. വിദ്യഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും’. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി കൂട്ടിച്ചേര്‍ത്തു.
എന്നാൽ സമസ്തയിൽ സിപിഎം നുഴഞ്ഞ് കയറിയിട്ടില്ലെന്നും അങ്ങിനെ ഉദ്ധേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സമസ്തയിലെ പ്രശ്നങ്ങളിൽ ഇടപെടില്ലെന്നും അവിടത്തെ പ്രശ്നങ്ങൾ അവിടെ നിന്ന് തന്നെ പരിഹരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അടുത്ത കാലത്തായി സമസ്തയിലെ ഒരു വിഭാഗത്തിന് പാണക്കാട് തങ്ങന്മാരോടും ചില ലീഗ് നേതാക്കളോടുമുള്ള അതൃപ്തി പല തവണ പുറത്ത് വരികയും വിവാദമാകുകയും ചെയ്തിരുന്നു. ഈ പുതിയ പ്രവണതക്ക് പിന്നിൽ മുൻ മന്ത്രി കെ.ടി ജലീൽ ആണെന്നും പ്രവർത്തകർക്കിടയിൽ ആരോപണമുയർന്നിരുന്നു. ചില നേതാക്കളുമായി കെ.ടി ജലീൽ നടത്തുന്ന സ്വകാര്യ ഇടപെടലുകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിലെന്നും കെ.ടി ജലീൽ സമസ്തയിൽ ഭിന്നിപ്പുണ്ടാകാൻ ശ്രമിക്കുകയാണെന്നും സാമുഹ്യ മാധ്യമങ്ങളിൽ നിരവധി പേർ കുറ്റപ്പെടുത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273