വിവാഹത്തിനിടെ വധു കുഴഞ്ഞുവീണ് മരിച്ചു; അനിയത്തിയെ കല്യാണം കഴിച്ച് വരൻ: ചടങ്ങ് മുടക്കാനാവില്ലെന്ന് വാദം

വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ വധു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനു പിന്നാലെ കുടുംബാംഗങ്ങൾ വധുവിന്റെ സഹോദരിയെ വരന് വിവാഹം ചെയ്തുകൊടുത്ത് ചടങ്ങുകൾ പൂർത്തിയാക്കി. ഗുജറാത്ത് ഭാവ്‌നഗറിൽ ബുധനാഴ്ചയാണ് സംഭവം.

ജിനാഭായ് റാത്തോഡിന്റെ മകൾ ഹേതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുട്ടഭായി അൽഗോതറിന്റെ മകൻ വിശാലും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഭാവ്നഗറിലെ മഹാദേവ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഘോഷയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹേതൽ കുഴഞ്ഞുവീണു. ബന്ധുക്കൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.

ഹേതലിന്റെ മരണത്തിൽ കുടുംബം വിലപിച്ചപ്പോഴും വിവാഹ ആഘോഷങ്ങൾ തുടരാൻ ബന്ധുക്കൾ നിർദേശിക്കുകയായിരുന്നു. വിവാഹച്ചടങ്ങ് മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്നായിരുന്നു നിലപാട്. തുടർന്ന് വധുവിന്റെ അനിയത്തിയെ വിശാലിന് വിവാഹം ചെയ്ത് നൽകുകയായിരുന്നു. ഹേതലിന്റെ മരണത്തിൽ കുടുംബം ഞെട്ടിയെങ്കിലും വരനെയും കുടുംബത്തെയും വെറുംകൈയിൽ തിരച്ചയക്കാൻ പാടില്ലെന്ന് തങ്ങൾ അവരെ ബോധ്യപ്പെടുത്തിയെന്ന് ഭാവ്‌നഗർ സിറ്റി കോർപ്പറേറ്ററും മാൽധാരി സമാജ് നേതാവുമായ ലക്ഷ്മൺഭായ് റാത്തോഡ് പറഞ്ഞു.

വിവാഹച്ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ ഹേതലിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. വധൂവരന്മാർ യാത്രയായശേഷമാണ് ഹേതലിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!