‘തട്ടികൊണ്ടുപോയ പ്രവാസിയെ മോചിപ്പിച്ചത് 50 ലക്ഷം നൽകാമെന്നേറ്റപ്പോൾ; ഗൾഫിൽ പോകാൻ ടിക്കറ്റ് കാമുകി തന്നെ നൽകി’
തിരുവനന്തപുരം: കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ പ്രവാസിയായ യുവാവിനെ മോചിപ്പിച്ചത് പണം നൽകാമെന്നു സമ്മതിച്ചപ്പോൾ. രണ്ടു ദിവസം റിസോര്‍ട്ടില്‍ കെട്ടിയിട്ട ശേഷം 50 ലക്ഷം രൂപ നല്‍കാമെന്നേറ്റപ്പോഴാണ് തന്നെ വിട്ടയച്ചതെന്ന് മുഹയുദ്ദീന്‍ പറയുന്നു. ഗള്‍ഫില്‍ പോയി പണം നല്‍കാമെന്ന് അറിയിച്ചപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് കാമുകി തന്നെയാണ് നല്‍കിയതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
ഫെബ്രുവരി 22ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണു തമിഴ്നാട് തക്കല സ്വദേശിയായ മുഹയുദീനെ തട്ടിക്കൊണ്ടുപോയത്. കാമുകി ഇൻഷ, സഹോദരൻ ഷഫീഖ് എന്നിവരാണ് മുഖ്യപ്രതികൾ. മുഹയുദീനും ഇൻഷയും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ നിന്നു വിട്ടുപോകാൻ ഒരു കോടി വേണമെന്ന് ഇൻഷ ആവശ്യപ്പെട്ടു. ഗൾഫിൽ പോയി പണം നൽകാമെന്നേറ്റപ്പോൾ യാത്രയ്ക്കുള്ള ടിക്കറ്റ് ഇൻഷ തന്നെ നൽകി.
തിരിച്ചെത്തിയപ്പോൾ പണം ലഭിക്കില്ലെന്ന സൂചന കിട്ടിയതോടെ സഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മുഹയുദീനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. റിസോർട്ടിൽ കെട്ടിയിട്ട് മുഹയുദീന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോൺ, സ്വർണം എന്നിവ കവർന്നു. രണ്ടു ദിവസത്തിനു ശേഷം വിമാനത്താവളത്തിനു മുന്നിൽ ഉപേക്ഷിച്ചു. മുഹയുദീൻ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. ഇഷയുടെയും സഹോദരന്റെയും സുഹൃത്തുക്കളായ രാജേഷ്, ഷാജാസ്, അഷിഖ്, അൻസിൽ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളർ. പ്രതികളെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273
————————————————————————————————————————————————
ഇതും കൂടി വായിക്കുക