പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാം; മൂന്ന് മാസ കാലാവധിയുള്ള വിസ അനുവദിച്ചുതുടങ്ങി

ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ് വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ ഈ വിസകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ആയിരം ദിര്‍ഹം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.

റീഫണ്ടബിള്‍ ഡെപ്പോസിറ്റും സേവന ഫീസും ഉള്‍പ്പെടെ ആകെ 1770 ദിര്‍ഹമാണ് വിസ എടുക്കാന്‍ ചെലവ് വരുന്നതെന്ന് അപേക്ഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ വിസകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ നിലവില്‍ സാധിക്കുന്നില്ല. പകരം വ്യക്തികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായോ ആമിര്‍ സെന്ററുകള്‍ വഴിയോ അപേക്ഷിക്കാന്‍ സാധിക്കും. ഇങ്ങനെ അപേക്ഷിച്ചവര്‍ക്ക് വിസ കിട്ടുന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിസാ നിയമ പരിഷ്‍കരണങ്ങളുടെ ഭാഗമായി 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ യുഎഇ നിര്‍ത്തലാക്കിയിരുന്നു. അതിന് ശേഷം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള വിസകളാണ് അനുവദിക്കുന്നത്. എന്നാല്‍ പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടം പ്രകാരമാണ് ഇപ്പോള്‍ മൂന്ന് മാസത്തെ വിസ അനുവദിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!