വാഹനങ്ങളുടെ ഫഹസ് എടുക്കാൻ പോകുന്നവർ അറിയുക; പരിശോധന വാഹനങ്ങളുടെ തരവും രജിസ്ട്രേഷനും അനുസരിച്ച്
സൌദിയിൽ പുതിയ വാഹനങ്ങളുടെ ആദ്യ സാങ്കേതിക പരിശോധന തരവും രജിസ്ട്രേഷനും അനുസരിച്ചായിരിക്കുമെന്ന് പരിശോധന കേന്ദ്രം അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷമാണ് സ്വകാര്യ വാഹനങ്ങളുടെ ആദ്യ പരിശോധന നടത്തുക. പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് 14 ദിവസത്തിനുള്ളിൽ വീണ്ടും പരിശോധനക്ക് ഹാജരാകാമെന്ന് ഫഹസ് അൽ ദൗരി കേന്ദ്രം വ്യക്തമാക്കി.
പുതിയ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന വാഹനങ്ങളുടെ തരവും രജിസ്ട്രേഷനും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഫഹസ് ലഭിക്കുന്നതിനായി മൂന്നു വർഷത്തിന് ശേഷമായിരിക്കും പുതിയ സ്വകാര്യ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന നത്തുക. എന്നാൽ ടാക്സികൾ, പൊതുഗതാഗത വാഹനങ്ങൾ, പബ്ലിക് ബസുകൾ എന്നിവയുടെ ആദ്യ പരിശോധന രണ്ട് വർഷത്തിന് ശേഷം നടത്തണം. പിന്നീട് വർഷംതോറും പരിശോധനക്കു വിധേയമാക്കണമെന്നും ആനുകാലിക സാങ്കേതിക പരിശോധന കേന്ദ്രം അഥവാ ഫഹസ് അൽ ദൗരി അറിയിച്ചു.
എന്നാൽ വാഹന ഉടമക്ക് ആവശ്യമെങ്കിൽ ഏതു സമയത്തും വാഹനം പരിശോധിക്കാൻ കേന്ദ്രം അനുവദിക്കും. വാഹനം വീണ്ടും പരിശോധിക്കാൻ വാഹന ഉടമകൾക്ക് രണ്ട് അവസരങ്ങൾ ലഭിക്കും. അതിലൊന്ന് പരിശോധനയിൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ്. ആദ്യ പരിശോധനയുടെ തീയതിയും സമയവും മുതൽ പരമാവധി 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വാഹനം വീണ്ടും പരിശോധനക്കായി നൽകാം. ഈ സമയത്ത് മൂല്യവർധിത നികുതിയുൾപ്പെടെ കുറഞ്ഞ ഫീസ് 38 റിയാലാണ് ഈടാക്കുക. എന്നാൽ 14 ദിവസത്തിനുശേഷമാണ് പരിശോധിക്കുന്നതെങ്കിൽ യഥാർഥ പരിശോധന ഫീസ് ഈടാക്കുമെന്നും ‘ഫഹസ് അൽ ദൗരി’ അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273