‘മുസ്‌ലിമിന് എവിടെയാ തറവാട്? ഇവിടെ പ്രബലർ നായന്മാർ’; ശ്രീജിത് IPS ൻ്റെ സിവിൽ സർവീസ് പരിശീലന ക്ലാസ് വിവാദത്തിൽ – വീഡിയോ
സിവിൽ സർവീസ് പരിശീലന ക്ലാസിൽ എ.ഡി.ജി.പി എസ് ശ്രീജിത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. കേരളത്തിലെ പ്രബല സമുദായം നായന്മാരാണ് എന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു എന്നും ശ്രീജിത് പറഞ്ഞു. ക്ലാസിൽ പങ്കെടുത്ത മുസ്‌ലിം വിദ്യാർത്ഥിയുടെ പേരു വിളിച്ച്, മുസ്‌ലിംകൾക്ക് എവിടെയാ തറവാട് എന്നും അദ്ദേഹം ചോദിച്ചു. യു.പി.എസ്.സി കേരള യൂട്യൂബിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
‘മുസ്‌ലിംകൾക്ക് (പെൺകുട്ടിയുടെ പേരു പറഞ്ഞ്) എന്നാടോ തറവാട് വന്നത്. ഇസ്‌ലാമല്ലേ? നിനക്ക് എവിടെയാ തറവാട്. തറവാട് എന്നത് നായർ കൺസപ്റ്റാണ്. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്നുവച്ചാൽ ഇല്ലം എന്നും മന എന്നുമാണ് പറയുക. ഇപ്പോൾ ആശാരിമാരും ഈഴവന്മാരും തറവാട് എന്നു പറയും. നിങ്ങൾക്ക് (മുസ്ലിം പെൺകുട്ടിയോട്) ജാതിയില്ല എന്നറിയുമോ? പ്രവാചകന് ജാതി ഉണ്ടായിരുന്നോ? ഇല്ല. പക്ഷേ, ഇവർ എന്തു ചെയതു എന്നറിയുമോ? ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകളും സംജ്ഞകളും മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. അങ്ങനെ ലോകത്ത് മെട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാണ്’- ശ്രീജിത് പറഞ്ഞു.
നായന്മാരുടെ രീതികള്‍ മറ്റു സമുദായങ്ങള്‍ പകര്‍ത്തുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ;
‘മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബൽസായിട്ടാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. അവർ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായന്മാരാണ്. ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസപ്റ്റുണ്ട്, ആന്ത്രപോളജിയും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? അവരുടെ രീതികളാണ് ഇതരസമുദായങ്ങൾ പകർത്തുക.’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീജിത്തിന്റെ വീഡിയോ പങ്കുവച്ച് നിരവധി പേരാണ് നായർ അടക്കമുള്ള വിവിധ സമുദായങ്ങളുടെ ചരിത്രത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ജാതീയത വിളമ്പുകയാണ് എന്നും സമൂഹമാധ്യമങ്ങളിൽ ആരോപണമുണ്ട്. നിരവധി ട്രോളുകളും ഇദ്ദേഹത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒരു ട്രോൾ വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273