സൗദി ആരോഗ്യ മന്ത്രാലയത്തില്‍ തൊഴില്‍ അവസരം; അപേക്ഷിക്കാനുള്ള അവസരം വ്യാഴാഴ്ച വരെ മാത്രം
തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (MoH) വനിതാ നഴ്സുമാർക്ക് തൊഴിലവസരം. നഴ്സിങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന .
കാർഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറൽ നഴ്സിംഗ്/ ഡയാലിസിസ് / എൻഡോസ്കോപ്പി/മെന്റൽ ഹെൽത്ത്/ മിഡ്വൈഫ് / ഓങ്കോളജി/ OT (OR)/ PICU/ ട്രാൻസ്പ്ലാന്റ്/ മെഡിക്കൽ സർജിക്കൽ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ, വെള്ള പശ്ചാത്തലത്തിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (JPG) എന്നിവ rmt3.norka@kerala.gov.in എന്ന ഇ-മെയിലിലേയ്ക്ക് അയക്കണം.
അഭിമുഖം കൊച്ചി, ബംഗളുരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ വച്ചായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഉൾപ്പെടുത്തി വേണം അപക്ഷകർ ഇമെയിൽ അയക്കേണ്ടത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ബാംഗ്ലൂരിലും, 25-26 ഫെബ്രുവരി വരെ ഡൽഹിയിലും, ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ചെന്നൈലുമായിരിക്കും അഭിമുഖം നടക്കുകയെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സംശയനിവാരണത്തിന് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പർ 18004253939, (ഇന്ത്യയിൽ നിന്നും) +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യം) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org ലും വിവരങ്ങൾ ലഭിക്കും. നോർക്ക റൂട്സിനു മറ്റ് സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണ് (ഇമെയിൽ വിലാസം rcrtment.norka@kerala.gov.in).
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273