മക്കയിൽ സന്ദർശക വിസയിലെത്തിയ ആൾ നാട്ടുകാരായ രണ്ട് പേരെ കുത്തി കൊലപ്പെടുത്തി
മക്കയിൽ സന്ദർശക വിസിയിലെത്തിയ ആൾ സ്വന്തം നാട്ടുകാരായ രണ്ട് പേരെ കുത്തി കൊന്നു. അൾജീരിയൻ പൗരനാണ് താമസിക്കുന്ന ഹോട്ടലിൽ വെച്ച് അതേ നാട്ടുകാരായ രണ്ട് പേരെ കുത്തി കൊലപ്പെടുത്തിയത്. കൃത്യം നിർവഹിച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ ഹോട്ടൽ പരിസരത്ത് വെച്ച് പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ടവർക്ക് നെഞ്ചിലും പിറകിലുമായി 15 ലധികം കുത്തുകളേറ്റിട്ടുണ്ട്. കുറ്റകൃത്യം നേരിൽ കണ്ട ഹോട്ടൽ ജീവനക്കാരൻ റിസപ്ഷനിസ്റ്റിനെ അറിയിക്കുകയായിരുന്നു. ഹോട്ടൽ ഇടനാഴിയിൽ കുത്തേറ്റ ഒരാൾ രക്തം ഒലിച്ച അവസ്ഥയിൽ വീണ് കിടക്കുന്നതായും, മറ്റൊരാൾ മുറിയിലെ കട്ടിലിൽ കുത്ത് കൊണ്ട് കിടക്കുന്നതായുമാണ് കണ്ടെത്തിയത്.
റിസപ്ഷനിസ്റ്റ് നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഹോട്ടൽ പരിസരത്ത് വെച്ച് തന്നെ ഇയാളെ പിടികൂടിയത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുറ്റകൃത്യം സംബന്ധിച്ചുള്ള പതിവ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഫോറൻസിക് ഡോക്ടർ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. തുടർ നടപടികൾക്കായി കേസ് അജിയാദ് പൊലീസ് സ്റ്റേഷനിലേക്കും പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്കും കൈമാറി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273