ആദ്യം വൃക്കകൾക്ക് പ്രശ്നം, ഇപ്പോൾ തലച്ചോറിൽ പഴുപ്പ്: ദുരിതകയത്തിൽ പ്രവാസി മലയാളി
രണ്ടു വൃക്കകളും പ്രവർത്തനരഹിതം, നാട്ടുകാരുടെ സഹായത്തോടെ ഒരു വൃക്ക മാറ്റിവച്ചപ്പോൾ തലയിൽ പഴുപ്പ്. കഴിഞ്ഞ 19 ദിവസമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസി മലയാളിക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ. മലപ്പുറം ആലങ്കോട് ചങ്കരംകുളം തൊണ്ടംചിറയ്ക്കൽ സ്വദേശി ടി. സി. അബൂബക്കറണ് (48) ചികിത്സയ്ക്ക് വഴിയില്ലാതെ പ്രതിസന്ധിയിലായത്.
സൗദിയിൽ മൂന്നര വർഷവും ഖത്തറിൽ 9 മാസവും ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബൂബക്കറിന്റെ ഇരുവൃക്കകളും പ്രവർത്തിക്കുന്നില്ലെന്ന് 2015 നവംബറിലാണ് ഡോക്ടർമാർ വിധിയെഴുതിയത്. തുടർന്ന് ഖത്തറിലെ എച്ച്എംസി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. 2022 നവംബർ അഞ്ചിന് ഒരു വൃക്ക മാറ്റിവച്ചു. ഇതിനുള്ള പണം കണ്ടെത്താൻ നാട്ടുകാർ ചികിത്സാ സമിതി രൂപീകരിച്ച് 25 ലക്ഷം രൂപ സമാഹരിച്ചു നൽകി. തുടർ ചികിത്സ നടത്തുന്നതിനായി നിർധന കുടുംബം ഉള്ളതെല്ലാം വിറ്റുപെറുക്കി. ഒരുവിധം ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ മാസം മൂന്നിനു തലയിൽ പഴുപ്പ് കണ്ടെത്തിയത്.
ആരോഗ്യ നില ഏറെ വഷളായി. ചികിത്സയും പരിശോധനകളും തുടരുന്നു. ശരീരത്തിൽ നീരുണ്ട്. വൃക്കയുടെ പ്രവർത്തനം സങ്കീർണമാണ്. വലതു കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. വലിയ തുക വേണ്ടിവരുമെങ്കിലും അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. വലിയൊരു ബാധ്യതമാണ് ഈ കുടുംബത്തിന് വന്നു കൊണ്ടിരിക്കുന്നതെന്ന് ചികിത്സാ സമിതിക്ക് നേതൃത്വം നൽകുന്ന വാസു ദേവൻ മാസ്റ്റർ, അഷ്റഫ് കോക്കൂർ, പി. പി. യൂസഫലി, ബഷീർ കക്കിടിക്കൽ എന്നിവര്‍ പറഞ്ഞു.
വയോധികരായ മുഹമ്മദ് കുട്ടി–പാത്തുമ്മ ദമ്പതികളുടെ മകനായ അബൂബക്കറിന് രണ്ടു പെൺമക്കളും ഒരാൺകുട്ടിയുമുണ്ട്. ഇവരെല്ലാം ഇപ്പോൾ ദുരിതജീവിതമാണ് നയിക്കുന്നത്. അബൂബക്കർ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന് ജോലി ചെയ്താലേ കുടുംബം മുന്നോട്ടുപോവുകയുള്ളൂ. സഹായത്തിനായി സുമനസ്സുകളായ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് അബൂബക്കറും കുടുംബവും.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ
Aboobacker T. C
Bank: Kerala Gramin bank
Branch: Changaramkulam
Account number : 40169101035492
IFSC CODE: KLGB0040169
Mob: 9895587217
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273