ദുബായിൽനിന്ന് ‘സ്വർണ പാന്‍റും ഷർട്ടും ചെരിപ്പും’ ധരിച്ചെത്തി; കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി രണ്ട് പ്രവാസികൾ പിടിയിലായി

ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫുവാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സഫുവാന്‍ ധരിച്ചിരുന്ന പാന്‍റ്സിലും ബനിയനിലും ഉള്‍ഭാഗത്തായി സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണ്ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമുള്ള ഭാരം 2.205 കിലോ ഗ്രാമാണ്. വസ്ത്രത്തില്‍ നിന്ന് ചുരുങ്ങിയത് 1.75 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് പോലീസ് പറയുന്നു.

രണ്ടുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 12-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

 

 

അതേ സമയം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ ചെരിപ്പ് ധരിച്ചെത്തിയ യുവാവ് കസ്റ്റംസിന്റെ പിടിയിലായി. ദുബൈയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുഹമ്മദാണ് ചെരുപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ദേഹപരിശോധന നടത്തിയപ്പോള്‍ മലദ്വാരത്തില്‍ നിന്ന് കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും കണ്ടെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!