ഡോക്ടർ പരിശോധിക്കുന്നതിനിടെ മലയാളി പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം ചേളാരി സൂപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷറഫ് (50) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടർ എത്തി പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി സാധയിലെ അൽ കാഫില ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു.

ഭാര്യ ഹഫ്‌സത്ത്. ആദിൽ അദ്‌നാൻ, അഫ്‌നാൻ, ഷൻസ എന്നിവർ മക്കളാണ്. മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!