ആകാശ് തില്ലങ്കേരിയെ പൂട്ടാനൊരുങ്ങി സര്‍ക്കാര്‍; ഷുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കണമെന്ന് കോടതിയില്‍, നീക്കം വിശദീകരണയോഗത്തിന് തൊട്ടുമുമ്പ്
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഷുഹൈബ് വധക്കേസില്‍ ആകാശ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന വാദവുമായാണു നീക്കം. ആകാശിനെതിരെ മുഴക്കുന്ന്, മട്ടന്നൂര്‍ സ്റ്റേഷനുകളില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇത്.
കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. 2019-ലാണ് ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചത്.
മട്ടന്നൂര്‍, മൊഴക്കുന്ന് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന് 2019-ല്‍ ആകാശ് തില്ലങ്കേരിക്ക് ജാമ്യം നല്‍കുമ്പോള്‍ വ്യവസ്ഥ ചെയ്തിരുന്നു. വ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ ആകാശിന്റെ ജാമ്യം റദ്ദുചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ഹര്‍ജി ജില്ലാ സെഷന്‍സ് കോടതിയില്‍ കെ. അജിത്കുമാര്‍ സമര്‍പ്പിച്ചിരുന്നു.
മൊഴക്കുന്ന് സ്‌റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ച കേസും മട്ടന്നൂരില്‍ പ്രകോപനപരവും സ്പര്‍ധയുമുണ്ടാക്കുന്ന പ്രസംഗം നടത്തുകയും ഫെയ്‌സ്ബുക് പോസ്റ്റിടുകയും ചെയ്ത കേസുമാണുള്ളത്. ഈ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദുചെയ്യണമെന്ന് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തില്ലങ്കേരിയില്‍ ആകാശ് തില്ലങ്കേരിക്കെതിരേ തിങ്കളാഴ്ച വൈകീട്ട് പാര്‍ട്ടി വിശദീകരണം നടത്തുന്നതിനു തൊട്ടുമുന്‍പാണ് സര്‍ക്കാര്‍ നീക്കം.
തലശേരി സിജെഎം കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ മുഖേനെയാണു സർക്കാരിന്റെ ഹർജി. ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു കോടതിക്കു ബോധ്യമായാൽ ജാമ്യം റദ്ദാക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273