സൗദിയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ മലയാളി ദമ്പതികൾ

സൗദി അറേബ്യയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ മലയാളി ദമ്പതികൾ. സൗദിയിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ഹാറൂൺ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ് ബൈക്കിൽ ജിദ്ദയിൽനിന്നു പുറപ്പെട്ടത്. മാധ്യമപ്രവർത്തകൻ ഇബ്രാഹിം ഷംനാട് ഫ്ലാഗ് ഓഫ് ചെയ്തു.

ജോര്‍ദാനിലേയ്ക്കാണ് ഇവരുടെ ആദ്യയാത്ര. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബൈക്കിൽ സൗദി അറേബ്യയിലെ ചരിത്ര പ്രസിദ്ധങ്ങളായ ബദ്ര്‍, അല്‍ ഉല, മദായിൻ സാലിഹ്, ദുബ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജോര്‍ദാനിലേക്ക് പ്രവേശിക്കുമെന്ന് ഹാറൂൺ പറഞ്ഞു. അഖബയാണ് ജോര്‍ദാനില്‍ ആദ്യം സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന സ്ഥലം.

ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ട അറബ് രാജ്യസന്ദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഇവർ അറിയിച്ചു. പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു തുടങ്ങിയവ സന്ദര്‍ശിക്കും.

ഇതിനു മുമ്പ് 2010-ല്‍ യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളിലൂടെ കടന്നുപോകുന്ന ആല്‍പ്സ് പർവതങ്ങളിൽ ഇവർ യാത്ര നടത്തിയിരുന്നു. ജർമനി, ഓസ്ട്രിയ, സ്ലൊവേനിയ, ഇറ്റലി എന്നീ രാജ്യങ്ങളായിരുന്നു ആ യത്രയില്‍ സന്ദര്‍ശിച്ചത്. കൂടാതെ അമേരിക്ക, ന്യൂസിലൻഡ്, തെക്കെ അമേരിക്ക, ബോസ്നിയ, ഹെര്‍സഗോവിന, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ഇറ്റലി, ഐസ്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ 25-ാളം രാജ്യങ്ങള്‍ ഇവർ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇത് 13-ാമത്തെ സവാരിയാണ്. ഓരോ യാത്രയും പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഹാറൂൺ റഫീക് കോഴിക്കോട് സ്വദേശിയും ഡോ. ഫര്‍സ കാസര്‍കോട് സ്വദേശിനിയുമാണ്. മകന്‍ ആദിലും മകള്‍ അമലും ബെംഗളൂരുവിൽ പഠിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!