ഒമ്പത് ദിവസം മുമ്പ് സന്ദർശക വിസയിലെത്തിയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സന്ദർശക വിസയിലെത്തിയ മലയാളി സൌദി അറേബ്യയിലെ ഉനൈസയിൽ മരണപ്പെട്ടു. മലപ്പുറം എടവണ്ണ ഏറിയാട് സ്വദേശി എരഞ്ഞിക്കൽ ഷാഹുൽ ഹമീദ് (53) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30നായിരുന്നു മരണം. ഇക്കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഇദ്ദേഹം ബിസിനസ് വിസിറ്റ് വിസയിൽ സൌദിയിലെത്തിയത്.

രണ്ട് ദിവസമായി ശ്വാസ തടസം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ ക്ലിനിക്കെലെത്തി മലയാളി ഡോക്ടറെ കാണിക്കുകയും മരുന്ന് വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുകയുമായിരുന്നു. താമസസ്ഥലത്ത് എത്തിയ ഉടനെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നു.

നസീമയാണ് ഭാര്യ, മാതാവ് ഫാത്തിമ, പിതാവ് പരേതനായ എരഞ്ഞിക്കൽ മൊയ്തീൻ,

നാഷിദ, നഷാദ് എന്നിവർ മക്കളാണ്.

ഉനൈസ കിംഗ് സൌദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, സൌദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി ഉനൈസ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രവർത്തകർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!