പ്രവാസികളുടെ ഏഴിനം ഫീസുകൾ തൊഴിലുടമയുടെ ബാധ്യതയെന്ന് വീണ്ടും ഓർമ്മപ്പെടുത്തി മന്ത്രാലയം

സൗദിയിൽ പ്രവാസികളുടെ തൊഴിൽ സംബന്ധമായ ഏഴ് ഇനം ഫീസുകൾ അടക്കേണ്ടത് തൊഴിലുടമയാണെന്ന് വീണ്ടും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു.

തൊഴിലാളിയുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങിപോകുവാനുള്ള മടക്ക യാത്ര ടിക്കറ്റുമുൾപ്പെടെ ഏഴ് ഫീസുകൾ തൊഴിലുടമതന്നെയാണ് വഹിക്കേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം, ഇഖാമ, വർക്ക് പെർമിറ്റ്, ഇവയുടെ പുതുക്കൽ, പുതുക്കുന്നതിൽ കാലതാമസം വരുത്തുന്നത് മൂലമുണ്ടാകുന്ന പിഴ എന്നിവ തൊഴിലുടമ വഹിക്കേണ്ടതാണ്.

കൂടാതെ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ്, തൊഴിൽ മാറ്റത്തിനുള്ള ഫീസ്, എക്‌സിറ്റ്, റിട്ടേൺ ഫീസ്, ഫൈനൽ എക്സിറ്റിൽ പോകുന്നവർക്കുള്ള മടക്ക യാത്ര ടിക്കറ്റ് എന്നിവയും തൊഴിലുടമയുട ബാധ്യതയാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!