അഭിമാനമായി മലയാളി പ്രവാസി ഷക്കീർ; ഖത്തറിനു കുറുകെ ഓടി ലോക റെക്കോർഡ് സ്വന്തമാക്കി

ഖത്തറിന് കുറുകെ 30 മണിക്കൂര്‍ 34 മിനിറ്റ് 9 സെക്കന്റ് കൊണ്ട് ഓടിത്തീര്‍ത്ത് പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ച് ഖത്തര്‍ പ്രവാസിയും തലശ്ശേരി സ്വദേശിയുമായ ഷക്കീര്‍ ചീരായി. കനത്ത കാറ്റും തണുപ്പും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഈ മാസം 17ന് രാവിലെ ആറിന് തെക്ക് അബു സംറ അതിര്‍ത്തിയില്‍ നിന്നാരംഭിച്ച ഓട്ടം 192.14 കിലോമീറ്റര്‍ പിന്നിട്ട് 18ന് ഉച്ചയ്ക്ക് 12.54ന് ഖത്തറിന്റെ വടക്ക് അല്‍ റുവൈസ് തുറമുഖത്താണ് പൂര്‍ത്തിയാക്കിയത്.

‘ഹാപ്പിനസ് റണ്‍’ എന്ന തലക്കെട്ടില്‍ നടത്തിയ ഓട്ടത്തിലൂടെ നിലവിലെ തുനീഷ്യ സ്വദേശി സഡോക് കോച്ച്ബാറ്റിയുടെ ഗിന്നസ് റെക്കോര്‍ഡ് ആണ് ഷക്കീര്‍ ഭേദിച്ചത്. 34 മണിക്കൂര്‍ 19 മിനിറ്റ് 18 സെക്കന്റ് ആയിരുന്നു സഡോക്കിന്റെ റെക്കോര്‍ഡ്. വിശദമായ വിലയിരുത്തലിന് ശേഷം ഗിന്നസ് അധികൃതര്‍ പുതിയ റെക്കോര്‍ഡ് പ്രഖ്യാപിക്കുന്നതോടെ ഇടവേളകളില്ലാതെ ഖത്തറിന് കുറുകെ ഏറ്റവും വേഗത്തില്‍ ഓടി തീര്‍ത്ത ഓട്ടക്കാരന്‍ എന്ന ലോക റെക്കോര്‍ഡ് ദോഹ ബാങ്ക് ജീവനക്കാരനായ ഷക്കീറിന്റെ പേരിലാകും.

ഏറ്റവും വേഗമേറിയ സമയത്തില്‍ ഒരു രാജ്യത്തിന് കുറുകെ ഓടി തീര്‍ത്ത ഓട്ടക്കാരിയ്ക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡും ഇന്ത്യയ്ക്ക് സ്വന്തമാണ്. ഇക്കഴിഞ്ഞ ജനുവരി 12നാണ് അജ്മീര്‍ സ്വദേശിനിയായ ഇന്ത്യയുടെ അള്‍ട്രാ റണ്ണര്‍ സൂഫിയ സുഫി ഖത്തറിന്റെ തെക്ക് മുതല്‍ വടക്ക് വരെ 200 കിലോമീറ്റര്‍ ദൂരം 30 മണിക്കൂര്‍ 34 മിനിറ്റില്‍ ഓടി തീര്‍ത്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!