രണ്ട് ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു; നൂറോളം പ്രാദേശിക നേതാക്കളും കോൺഗ്രസിൽ
കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കു തിരിച്ചടിയായി നേതാക്കളുടെ കൂടുമാറ്റം. എച്ച്.ഡി.തിമ്മയ്യ, കെ.എസ്‍.കിരൺകുമാർ എന്നിവരാണു നൂറോളം പ്രാദേശിക നേതാക്കൾക്കൊപ്പം കോൺഗ്രസിൽ ചേർന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിയുടെ അനുയായി ആണ് എച്ച്.ഡി.തിമ്മയ്യ. 18 വർഷം പ്രവർത്തിച്ചിട്ടും ചിക്കമംഗളൂരുവിൽ സ്ഥാനാർഥി ആക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ബിജെപി വിട്ടത്.
മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അനുയായി കിരൺ കുമാറും സ്ഥാനാർഥിമോഹം യാഥാർഥ്യമാകാത്തതിനെ തുടർന്നാണു ബിജെപി ബന്ധം ഉപേക്ഷിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യെഡിയൂരപ്പ എന്നിവർക്കു കിരൺ രാജിക്കത്ത് കൈമാറി സമുദായത്തിൽ സ്വാധീനമുള്ള ലിംഗായത്ത് നേതാക്കൾ പാർട്ടി വിട്ടതു ബിജെപിക്കു ക്ഷീണമാകുമെന്നാണു വിലയിരുത്തൽ. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഇവരെ കോൺഗ്രസിലേക്കു സ്വീകരിച്ചു.
‘‘കര്‍ണാടകയില്‍ ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഒന്നാം നിര, രണ്ടാം നിര നേതാക്കളാണു വരാൻ തയാറായിട്ടുള്ളത്. കർണാടകയിൽ മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ ഭരണത്തിനു പകരം സദ്ഭരണം അവർക്കു വേണം. കർണാടകയുടെ പുരോഗതിയാണ് അവർക്കു വേണ്ടത്.’’– ഡി.കെ.ശിവകുമാർ ദേശീയ മാധ്യമത്തോടു പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273