ശൈലജയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിനെതിരെയും ആകാശ്; പാർട്ടി പരിശോധിക്കട്ടെയെന്ന് ശൈലജ
മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പഴ്സനൽ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ഫെയ്സ്ബുക് കുറിപ്പുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആർഎസ്എസിനെ പ്രതിരോധിച്ചതിനാലാണ് താൻ ജയിലിൽ പോയതെന്നും രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു. രാഗിന്ദിനെ വെള്ളപൂശുന്നവർ അപമാനിക്കുന്നത് തന്റെ കുടുംബത്തെ ആണെന്നും ആകാശ് ആരോപിച്ചു. സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ കമന്റിലാണ് ആകാശിന്റെ പ്രതികരണം.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾ പാർട്ടി പരിശോധിക്കട്ടെയെന്ന് കെ.കെ.ശൈലജ പ്രതികരിച്ചു. വ്യക്തിയെന്ന നിലയിൽ താൻ അഭിപ്രായം പറയേണ്ട കാര്യമല്ല. ആകാശ് തില്ലങ്കേരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. പാർട്ടി കേഡർമാർ തെറ്റായ പ്രവണത കാട്ടിയാൽ തിരുത്താൻ ശ്രമിക്കും. തിരുത്തിയില്ലെങ്കിൽ അവരുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ചെയ്യുകയെന്നും അവർ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ കുറിപ്പിൽനിന്ന്:
വൈകാരികത കൊണ്ടുവരാൻ ശ്രമിക്കുകയാണ് അവർ. പച്ച തെറിയും പുലഭ്യവും പറയുന്ന രാഗിന്ദിനില്ലാത്ത ബോധം മറ്റുള്ളവർക്ക് ഉണ്ടാവുമോ. പണ്ട് ഒരു ഉളുപ്പുമില്ലാതെ ആർഎസ്എസുമായി കൂട്ടുകച്ചവടം നടത്തിയെന്ന ഇല്ലാകഥ പ്രചരിപ്പിച്ച അതേ കുശാഗ്ര ബുദ്ധിയാണ് ഇതിനു പിന്നിലും.
ആർഎസ്എസിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ പേരിൽ കള്ളക്കേസ് ചുമത്തപെട്ട് കൊലക്കേസിൽ കിടന്ന മുതിർന്ന സഖാവിന്റെ ഭാര്യയെ ഉൾപ്പടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിപറയുകയും അപമാനിക്കുകയും ചെയ്ത രാഗിന്ദ് ആണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിച്ചത്.
രാഗിന്ദ് കാണിക്കാത്ത മര്യാദ, രാഗിന്ദിന്റെ തെറിവിളി കേൾക്കുന്നവർ തിരിച്ച് കാണിക്കണമോ?. തെറ്റാരു ചെയ്താലും തെറ്റാണ്. കൈ മെയ് മറന്ന് വെള്ളപൂശുമ്പോൾ നിങ്ങൾ വേദനിപ്പിക്കുന്നത് രാഗിന്ദാൽ അപമാനിതരായ ആ അടിയുറച്ച പാർട്ടി കുടുംബത്തെ കൂടിയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273