10 വർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മരിച്ചു
പത്ത് വർഷത്തിന് ശേഷം സൗദി അറേബ്യയിൽനിന്ന് നാട്ടിൽ പോകാനൊരുങ്ങിയ പ്രവാസി മരിച്ചു. ഉത്തര്‍പ്രദേശ് മുസാഫർനഗർ സ്വദേശി മുഹമ്മദ് മുബീൻ (62) ആണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ദവാദ്മിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
തൊഴിൽ വിസയിൽ സൗദിയിലെത്തിയ ഇയാൾ 10 വർഷമായി നാട്ടിൽ പോയിട്ടില്ലായിരുന്നു. ഇപ്പോൾ നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ – സൗദ. മക്കൾ – മുഹമ്മദ് മോയിൻ, മുഹമ്മദ് സൽമാൻ, ഷബ്നൂർ, അമിർ ഖാൻ, മുഹമ്മദ് ഉമർ. സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ അലി ദവാദ്മി തുടങ്ങിയവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച്ച ദവാദ്മിയിൽ തന്നെ ഖബറടക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273