25 നില താമസ കെട്ടിടത്തിൽ തീപിടിത്തം; മലയാളികളുൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു, 11 പേർക്ക് പരിക്ക്

യുഎഇയിലെ അജ്മാനിൽ വീണ്ടും മറ്റൊരു കെട്ടിടത്തിൽ കൂടി തീപിടിച്ചു. 25 നില താമസ കെട്ടിടമായ പേൾ ടവർ ബി 5 ലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് പേൾ ടവർ ബി 5 ൽ താമസിക്കുന്നത്. തീ പിടിത്തം ഉണ്ടായതിന് പിന്നാലെ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ എണ്ണ ഫാക്ടറിക്ക് തീ പിടിച്ച് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിറകെയാണ് താമസ കെട്ടിടത്തിന് തീപിടിച്ചത്.

വെള്ളിയാഴ്ചയാണ് അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ്, പോലീസ് വകുപ്പുകൾ എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

എമിറേറ്റിലെ അൽ റാഷിദിയ മേഖലയിലെ പേൾ റെസിഡൻഷ്യൽ കോംപ്ലക്‌സിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

അജ്മാൻ പോലീസ് കമാൻഡർ ജനറൽ മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും തീ നിയന്ത്രണവിധേയമായി. പോലീസും സിവിൽ ഡിഫൻസ് സേനയും ടവർ ഒഴിപ്പിക്കാൻ മുൻകയ്യെടുത്തു. അപകട സ്ഥലത്ത് ശീതീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

നിരവധി അപ്പാർട്ട്‌മെന്റുകളിൽ തീ പടർന്നു, പുക കാരണം ഒമ്പത് പേർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായതായും രണ്ട് പേർക്ക് പരിക്കേറ്റതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് ആംബുലൻസ് സംഘം ഒമ്പത് പേർക്ക് ചികിത്സ നൽകുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പത്ത് കെട്ടിടങ്ങള്‍ അടങ്ങുന്ന സമുച്ചയത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ബി.5. ഉച്ചക്ക് ജുമുഅക്ക് പോയ സമയത്താണ് കെട്ടിടത്തിന് തീപിടിച്ചതെന്ന് സമീപ കെട്ടിടത്തില്‍ കുടുംബവുമായി താമസിക്കുന്ന കണ്ണൂര്‍ ഫഹദ് പറഞ്ഞു. പൊലീസും സിവില്‍ ഡിഫന്‍സും എത്തി ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കി.

ഇന്ന് ഇത് രണ്ടാമത്തെ തീപിടുത്തമാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ അജ്മാനിൽ എണ്ണ ഫാക്ടറിക്ക് തീപിടിച്ച് 5 പേർക്ക് പരിക്കേറ്റിരുന്നു. ദുബായ്, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നിവയുൾപ്പെടെ നാല് എമിറേറ്റുകളിൽ നിന്നുള്ള സിവിൽ ഡിഫൻസ് ടീമുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്, എമർജൻസി റെസ്‌പോൺസ് ടീമുകൾ ചുറ്റുമുള്ള പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.

പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി, പ്രിന്റിംഗ് പ്രസ്സ്, റെഡിമെയ്ഡ് വസ്ത്രങ്ങൾക്കുള്ള വെയർഹൗസ്, ഒമ്പത് വാണിജ്യ സ്റ്റോറുകൾ എന്നിവ കത്തിനശിച്ചതായി അജ്മാൻ അധികൃതർ അറിയിച്ചു. ഫാക്ടറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന 39 കാറുകൾ കത്തി നശിച്ചതായും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!