‘ആശുപത്രി കിടക്കയിൽവെച്ച് ഹക്കീം പ്രിയപ്പെട്ട മകളോട് ഫോണിലൂടെ അവസാനയാത്ര പറഞ്ഞ് കലിമ ചൊല്ലി’; പ്രവാസി മലയാളിയുടെ കൊലയിൽ ഹൃദയഭേദക കുറിപ്പ്

ദുബായിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ട മണ്ണാർക്കാട് സ്വദേശിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പുമായി സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശേരി. ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് വെച്ചാണ് ഹക്കീം കൊല്ലപ്പെടുന്നത്. ഹക്കീമിന്റെ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ ഹക്കീമിന് കുത്തേൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ജയിൽ കൊല്ലപ്പെട്ട പാലക്കാട് തൃക്കല്ലൂര്‍ ക​ല്ലം​കു​ഴി പടല​ത്ത്​ ഹ​ക്കീ​മി​ന്റെ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മൃതദേഹം രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാര്‍ജ – കോഴിക്കോട് എയർ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം അഷറഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു.

‘ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയില്‍ എത്തിയ ഹക്കീമിനെ, തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. നെ​സ്റ്റോ​യി​ലെ ജീവനക്കാരനായ ഹ​ക്കീം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപ്രതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രികിടക്കയില്‍ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്‍റെ കുടുംബത്തെക്കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞാണ് ഹക്കീം യാത്രയായത്. അവസാന ശ്വാസത്തിലും തന്‍റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് വിടപറഞ്ഞത്’ അഷറഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു.

 

അശ്റഫ് താമരശ്ശേരിയുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം വായിക്കാം.

കഴിഞ്ഞ ദിവസം ഷാര്ജയിലുണ്ടായ കൊലപാതകത്തില് നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരന് പാലക്കാട് തൃക്കല്ലൂര് ക​ല്ലം​കു​ഴി പ​ട​ല​ത്ത്​ ഹ​ക്കീ​മി​ന്റെ (36) തുടര് നടപടികള് പൂര്ത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മയ്യിത്ത് ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാര്ജ – കോഴിക്കോട് എയറിന്ത്യ വിമാനത്തില് നാട്ടിലേക്ക് കൊണ്ട് പോകും. 
 
വളരേ സങ്കടകരമായ സംഭവമായിപ്പോയി ഇത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്തീരിയയില് എത്തിയ പ്രിയ സഹോദരന് ഹക്കീം അവിടെയുണ്ടായ തര്ക്കം പരിഹരിക്കാന് ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. പ്ര​മു​ഖ ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ നെ​സ്റ്റോ​യി​ലെ ജീവനക്കാരനായ ഹ​ക്കീം എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടന് തന്നെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 
 
ആശുപത്രികിടക്കയില് കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞ് കലിമ ചൊല്ലിയാണ് രണ്ടു പിഞ്ചു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരന് യാത്രയായത്. അവസാന ശ്വാസത്തിലും തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്മ്മകളുമായാണ് വിടപറഞ്ഞത്.
ഈ സഹോദരന്റെ ആഹിറം അല്ലാഹു അനുഗ്രഹീതമാക്കട്ടെ. ….ഇദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാര്ക്കും സഹപ്രവര്ത്തകര്ക്കും ഉണ്ടായ തീരാ നഷ്ടത്തില് ക്ഷമയും സഹനവും നല്കി അനുഗ്രഹിക്കുമാറാകട്ടെ
 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!