രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി, മദീനയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

സൗദിയിൽ കെട്ടിടത്തിൽ നിന്ന് താഴെ വീണ് മദീനയിൽ മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്.

മദീന തരീഖ് സുൽത്താനയിൽ കെട്ടിട നിർമാണ ജോലിക്കിടെ കാല് വഴുതി താഴെ വീണാണ് മരണം. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

പിതാവ്: കുഞ്ഞാലി പുളിക്കൽ. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കൾ: ഫാത്തിമ, സഫ, മർവ, ആയിശ.

കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!