മൂന്നുവര്‍ഷത്തെ പ്രണയം, ആറുമാസമായി ഒരുമിച്ച് താമസം; നഴ്‌സിനെ കൊന്ന് കട്ടിലിനടിയില്‍ ഒളിപ്പിച്ചു, യുവാവ് അറസ്റ്റില്‍

ജീവിതപങ്കാളിയായ നഴ്‌സിനെ കൊന്ന് മൃതദേഹം കട്ടിലിന്റെ അറയില്‍ ഒളിപ്പിച്ച ശേഷം വീട് വിട്ട യുവാവ് അറസ്റ്റില്‍. മുപ്പത്തിയേഴുകാരിയായ മേഘയെന്ന നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളിയായ ഹാര്‍ദിക് ഷായെയാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം മഹാരാഷ്ട്രയിലെ പാല്‍ഘറിലേക്ക് ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മേഘയെ കൊന്ന് കട്ടിലിന്റെ അറയില്‍ വച്ച വിവരം അവളുടെ കര്‍ണാടകയിലുള്ള അമ്മായിയെ ഹാര്‍ദിക് അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. തുടര്‍ന്ന് അമ്മായി, ഇവര്‍ക്കു വീട് വാടകയ്ക്ക് എടുക്കാന്‍ സഹായിച്ച ഏജന്റിനെ വിവരമറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ ഏജന്റ് വാതിലില്‍ തട്ടിയിട്ടും ആരും തുറന്നില്ല. വീടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ വിവരം പൊലീസില്‍ അറിയിക്കുയായിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!