മക്കയിലെ മസ്ജിദുൽ ഹറാമിൽ ഹരിതവൽക്കരണം ആരംഭിച്ചു; പള്ളിയും പരിസരവും പച്ചപ്പ് കൊണ്ട് മൂടും – വീഡിയോ

മക്കയിലെ ഹറാം പള്ളിയിൽ ഹരിതവൽക്കരണ പദ്ധതി ആരംഭിച്ചു. പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പച്ച സസ്യങ്ങളും മരങ്ങളും വെച്ച് പിടിപ്പിക്കൂന്നതാണ് പദ്ധതി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച രാജ്യത്തുടനീളം നടപ്പിലാക്കി വരുന്ന “ഗ്രീൻ സൗദി അറേബ്യ” പദ്ധതിയുടെ ഭാഗമായാണിത്. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീൻ സൗദി അറേബ്യ പദ്ധതി നടപ്പിലാക്കുന്നത്.

വിഷൻ 2030 ൻ്റെ ഭാഗമായി രാജ്യത്തിലെ സസ്യങ്ങളുടെയും വൃക്ഷങ്ങളുടേയും എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. മക്കയിലെ മസ്ജിദുൽ ഹറാമിൽ ദ്രുതഗതിയാണ് ഹരിതവൽക്കരണ പദ്ധതി നടപ്പിലാക്കുന്നത്. ഹറാം പള്ളിയിലെ ഹരിതവൽക്കരണത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മരങ്ങളും ചെടികളും സന്ദർശകർക്കും തീർഥാടകർക്കും തടസം സൃഷ്ടിക്കാത്തവിധമായിരിക്കും വെച്ച് പിടിപ്പിക്കുക. അവയുടെ വേരുകൾ ആഴത്തിൽ വളരുന്നവയാകാൻ പാടില്ല. പ്രാണികളെ ആകർഷിക്കാത്ത ചെടികളായിരിക്കണം. കൂടാതെ വിശ്വാസികൾ സഞ്ചരിക്കുന്ന തിരക്കേറിയ വഴികളിൽ ചെടികൾ വെച്ച് പിടിപ്പിക്കരുതെന്നും മസ്ജിദുൽ ഹറാം കാര്യാലയം വ്യക്തമാക്കി.

അന്തരീക്ഷ ഊഷമാവ് കുറക്കുക, മലിനീകരണം കുറക്കുക, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, മക്കയിലെ വിശുദ്ധ മസ്ജിദിലെ അന്തരീക്ഷം മയപ്പെടുത്തുക, ഓക്സിജൻ വർധിപ്പിക്കുക, തുടങ്ങിയവയാണ് ഗ്രീൻ സൗദി അറേബ്യ പദ്ധതിയുടെ ലക്ഷ്യം. വിശ്വാസികൾ വുദു എടുത്ത വെള്ളം റീസൈക്കിൾ ചെയ്ത് ശുദ്ധീകരിച്ച് സസ്യങ്ങൾ നനക്കാനായി പ്രയോജനപ്പെടുത്തും.

7,000 ചതുരശ്ര മീറ്ററിലധികം ഒഴിഞ്ഞ സ്ഥലങ്ങൾ, പാലങ്ങൾ, പടികൾ, പൊതു സേവന മേഖലകൾ എന്നിവ സസ്യങ്ങൾ കൊണ്ട് മൂടാനും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റകൾ കൊണ്ട് അലങ്കരിക്കാനുമാണ് ഈ ഉദ്യമത്തിലൂടെ ഇരു ഹറം കാര്യാലയം ശ്രമിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനാണ് ഹരിത സൗദി പദ്ധതിയുമായി സൗദി അറേബ്യ മുന്നോട്ട് വരാൻ തീരുമാനിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായും നിയന്ത്രിച്ച്, നെറ്റ് സീറോ എമിഷനില്‍ എത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശിയും ഗ്രീന്‍ സൗദി അറേബ്യയുടെ സുപ്രീം കമ്മറ്റി ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2030ഓടെ രാജ്യത്ത് 450 ദശലക്ഷം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടര്‍ നശിച്ച ഭൂമിയുടെ പുനരധിവാസം, പുതിയ സംരക്ഷിത പ്രദേശങ്ങള്‍ ഒരുക്കുക, 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 270 ദശലക്ഷം ടണ്ണിലധികം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. 

ഇതിലൂടെ തലസ്ഥാന നഗരിയായ റിയാദിനെ കൂടുതല്‍ സുസ്ഥിരമാക്കാനാണ് ശ്രമമെന്ന് കിരീടാവകാശി പറഞ്ഞു. 2060ല്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാനാണ് സൗദിയുടെ ലക്ഷ്യം. 

 

വീഡിയോ കാണുക..

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!